ജോഹന്നാസ്ബര്‍ഗ്|
WEBDUNIA|
Last Modified ഞായര്‍, 5 ജൂലൈ 2009 (13:08 IST)
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്‍റെ മികച്ച വര്‍ഷമായിരുന്നു 2008 എന്ന് രാജ്യത്തെ ക്രിക്കറ്റ് ആരാധകര്‍. ക്രിക്കറ്റ് സൌത്ത് ആഫ്രിക്ക നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് ആരാധകര്‍ ടീമിന്‍റെ കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കന്‍ ടീം മികച്ച പ്രകടനം നടത്തിയതായി സര്‍വേയില്‍ പങ്കെടുത്ത 96 ശതമാനം പേരും അഭിപ്രായപ്പെട്ടു. ഇതുവരെ 550 പ്രതികരണങ്ങളാണ് സര്‍വേയില്‍ ലഭിച്ചത്. ദക്ഷിണാഫ്രിക്കന്‍ ജനത ക്രിക്കറ്റ് ആസ്വദിക്കുന്നുണ്ടെന്നാണ് ഓണ്‍ലൈന്‍ സര്‍വേ വ്യക്തമാക്കുന്നതെന്ന് ക്രിക്കറ്റ് സൌത്ത് ആഫ്രിക്ക സി ഇ ഒ ജെറാള്‍ഡ് മജോള അഭിപ്രായപ്പെട്ടു.
ആരാധകരുടെ പിന്തുണ ഏകദിനത്തില്‍ ഒന്നാം സ്ഥാനത്തും ടെസ്റ്റില്‍ രണ്ടാമതും എത്താന്‍ ടീമിന് പ്രചോദനമായതായും അദ്ദേഹം പറഞ്ഞു. ആരാധകരുമായി ഇത്തരത്തിലുള്ള ബന്ധം ബോര്‍ഡ് തുടരും. 2008 മെയ് മുതല്‍ 2009 ഏപ്രില്‍ വരെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന് അദ്വിതീയമായ വിജയങ്ങളാണ് ഉണ്ടായത്. അടുത്ത ഏതാനും ആഴ്ചയ്ക്കകം സര്‍വേയുടെ അന്തിമ ഫലം പ്രത്തുവിടുമെന്നും മജോള വെളിപ്പെടുത്തി.