145 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞാല്‍ 10 ലക്ഷം രൂപ
ജോഹന്നാസ്‌ബര്‍ഗ്|
WEBDUNIA|
Last Modified വ്യാഴം, 11 ഏപ്രില്‍ 2013 (13:03 IST)
PRO
പാകിസ്ഥാന്‍ ക്രിക്കറ്റിലെ പേസര്‍മാരുടെ ക്ഷാമം പരിഹരിക്കാനായി പാക് ക്രിക്കറ്റ് ബോര്‍ഡ് ‘കിംഗ് ഓഫ് സ്പീഡ്‘ എന്ന താരത്തെ തിരയല്‍ പ്രോഗ്രാം നടത്തുന്നു.
മണിക്കൂറില്‍ 145 കിലോമീറ്റര്‍ സ്പീഡില്‍ ബൊളെറിയാന്‍ കഴിയുന്നവരെ തിരയാനായാണ് ‘കിംഗ് ഓഫ് സ്പീഡ്‘ പ്രോഗ്രാമില്‍ ട്രെയിനിംഗ് നല്‍കുന്നത്. 13 മുതല്‍ 21 വരെ പാകിസ്ഥാനിലെ പത്തോളം നഗരങ്ങളില്‍ ഈ ക്യാമ്പ് സംഘടിപ്പിക്കും.
വാസീം അക്രമാണ് രാജ്യത്തെ ക്രിക്കറ്റ് മുകുളങ്ങളില്‍ നിന്നും താരത്തെ കണ്ടെത്താന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനൊപ്പമുള്ളതെന്നുമാണ് റിപ്പോര്‍ട്ട്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ സ്പീഡില്‍ പന്തെറിഞ്ഞാല്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് പത്ത് ലക്ഷം രൂപയും നല്‍കും.