ഹൈദരാബാദിന് 30 റണ്‍സിന്റെ വിജയം

മൊഹാലി| WEBDUNIA|
PRO
ആറാംസീസണില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 30 റണ്‍സിന് പരാജയപ്പെടുത്തി. ഹൈദരാബാദ് മുന്നോട്ടുവച്ച 151 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് നിശ്‌ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്‌ടത്തില്‍ 120 റണ്‍സ് എടുക്കാന്‍ മാത്രമാണ് കഴിഞ്ഞത്.

ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്‌ടത്തില്‍ 150 റണ്‍സ് നേടി. പാര്‍ത്ഥിവ് പട്ടേലിന്റെ(61) അര്‍ധശതക പ്രകടനമാണ് ഹൈദരാബാദിന് വിജയത്തിലേക്കെത്തിച്ചത്. തിസാര പെരേര(32 നോട്ടൗട്ട്), കരണ്‍ ശര്‍മ്മ(22) എന്നിവര്‍ അവസാന ഓവറുകളില്‍ തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനായി ആഡം ഗില്‍ക്രിസ്‌റ്റ്(26), ഷോണ്‍ മാര്‍ഷ്(18), രാജഗോപാല്‍ സതീഷ്(25), ലൂക്ക് പോമേഴ്സ്‌ബാച്(33 നോട്ടൗട്ട്) എന്നിവര്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :