കൊളംബോ|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
സൂപ്പര്‍ എട്ടില്‍ സേവാഗിനെ മത്സരിപ്പിക്കാത്തതിന് ന്യായങ്ങള്‍ പറഞ്ഞ് തടിതപ്പുകയാണ് ക്യാപ്റ്റന്‍ ധോണി. സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ഓസ്ട്രേലിയക്കെതിരെയുള്ള ടീമിനെ തെരഞ്ഞെടുത്തതെന്നാണ് ധോണി പറഞ്ഞത്. സേവാഗിനു പകരം ഇര്ഫാന് പത്താനാണ് ഓപ്പണറായി ഇറങ്ങിയത്.
സേവാഗിനെ മനപ്പൂര്‍വ്വം ഒഴിവാക്കിയതല്ലെന്ന് പറഞ്ഞ ധോണി മത്സരത്തിന് മുന്‍പ് താന്‍ ഒരു താരത്തിനെയും വ്യക്തിപരമായി തെരഞ്ഞെടുക്കാന്‍ ആഗ്രഹിച്ചിരുന്നില്ലയെന്ന് കൂട്ടിച്ചേര്‍ത്തു. സാഹചര്യത്തിനനുസരിച്ചാണ് ഓസ്ട്രേലിയക്കെതിരെയുള്ള ടീമിനെ തെരഞ്ഞെടുത്തത്. എന്തുകൊണ്ട് ഒരു പ്രധാന താരത്തിനെ ഒഴിവാക്കിയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാന്‍ പ്രയാസമാണെന്ന് ധോണി പറഞ്ഞു. ഇനിയുള്ള മത്സരങ്ങളിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് മാത്രമെ താരങ്ങളെ തെരഞ്ഞെടുക്കുവെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
നാളെ പാകിസ്ഥാനുമായും ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍. ഈ രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ മാത്രമെ ഇന്ത്യക്ക് സെമിയില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളു.