ലങ്കന്‍ പടയെ ദഹിപ്പിക്കാന്‍ കരീബിയന്‍സിന് സാധിക്കുമോ

മിര്‍പൂര്‍| WEBDUNIA|
PRO
PRO
ട്വന്റി20 ലോകകപ്പ്‌ സെമിഫൈനലില്‍ ഇന്ന് വിന്‍ഡീസ് ലങ്കയെ നേരിടും. കഴിഞ്ഞ തവണ കിരീടം തട്ടിയെടുത്തവരോടു പകരംവീട്ടാനുള്ള അവസരം അരികിലെത്തിയതിന്റെ ആവേശത്തിലാണ് ശ്രീലങ്ക.

ലോകനിലവാരത്തിലുള്ള സ്പിന്നര്‍മാരാണ് ഇരുവരുടെയും ശക്തി. അതിനാല്‍ സെമിയില്‍ തീപാറുമെന്നുറപ്പ്. ഗ്രൂപ്പ്‌ ലീഗിലെ അവസാന മല്‍സരം സമാന സാഹചര്യത്തിലാണ്‌ ഇരുടീമുകളും വിജയിച്ചത്‌. മത്സരങ്ങളില്‍ എതിരാളികളെ നൂറ് റണ്‍സിന് പുറത്താക്കിയിരുന്നു. ഈ പ്രകടനം തന്നെ സ്പിന്നര്‍മാരാരുടെ ശക്തി തെളിയിക്കുന്നതാണ്.

ചിറ്റഗോങ്ങില്‍ ശ്രീലങ്കയ്ക്കുവേണ്ടി അത്ഭുതപ്രകടനം നടത്തിയ രംഗണ ഹെറാത്തിനെയാണ് വിന്‍ഡീസ് പടയ്ക്ക് ഇത്തവണ നേരിടേണ്ട്ത്. മറിച്ച് ഗെയ്‌ല്‍ നയിക്കുന്ന വിന്‍ഡീസ് ബാറ്റിങ്ങ് നിരയെ മറികടക്കാന്‍ ശ്രീഏറെ പാടുപെടും എന്നതില്‍ സംശയിക്കേണ്ട.

ഗെയ്‌ലിന്റെ മിന്നല്‍പ്രകടനങ്ങള്‍ ഇല്ലാതിരുന്നിട്ടും വിന്‍ഡീസ്‌ മികവു പുലര്‍ത്തി. ബ്രാവോയും ക്യാപ്റ്റന്‍ ഡാരന്‍ സമിയും ടീമിന്‌ ആവശ്യം വന്നപ്പോഴൊക്കെ അവസരത്തിനൊത്തുയര്‍ന്നു. ആറു വിക്കറ്റുമായി നാരായണും 10 വിക്കറ്റുമായി ബദ്രിയും മുന്നിട്ടു നില്‍ക്കുന്നു. ബൌളിംഗ് ആയാലും ബാറ്റിങ്‌ ആയാലും അവസാന അഞ്ച്‌ ഓ‍വറുകളില്‍ കളിയുടെ ഗതി തിരിക്കാനുളള വിന്‍ഡീസിന്റെ കഴിവ്‌ തെളിയിക്കപ്പെട്ടിരിക്കുന്നു.

ടൂര്‍ണമെന്റില്‍ ഇതുവരെ മികവു പുലര്‍ത്താതെ കഷ്ടിച്ചു കടന്നുകൂടിയ ശ്രീലങ്കന്‍ ബാറ്റിങ്‌ നിരയ്ക്ക്‌ ശരിയായ പരീക്ഷണമായിരിക്കും ഇന്നത്തേത്‌. പരിചയസമ്പന്നരായ ജയവര്‍ധനെ- സംഗക്കാര- ദില്‍ഷന്‍ ത്രയത്തിനൊപ്പം ചന്ദിമലും മികവിന്റെ മാറ്റുരയ്ക്കലിന്‌ വേധിയാകുന്നു. സംഗക്കാര ഇതുവരെ നിരാശാജനകമായ പ്രകടനമാണ്‌ കാഴ്ചവെച്ചത്.

ചന്ദിമലിനാകട്ടെ ടൂര്‍ണമെന്റില്‍ ഇതുവരെ മികവു തെളിയിക്കാന്‍ അവസരം കിട്ടിയിട്ടില്ല. ഹെറാത്തിനു തുല്യരായി വിന്‍ഡീസ് നിരയില്‍ സുനില്‍ നാരായണ്‍, സാമുവല്‍ ബദ്രി എന്നിവരാണ്. ചിറ്റഗോങ്ങിലേതുപോലെ മഞ്ഞ്‌ ഇവിടെ ഘടകമാകുന്നില്ലെന്നത്‌ ശ്രീലങ്കയ്ക്കും ആശ്വാസമാകുന്നു. എന്തായാലും കിരീടം നിലനിര്‍ത്താനുള്ള പോരിനായി വിന്‍ഡീസും പ്രതികാരദാഹവുമായി ലങ്കയും കളത്തിലിറങ്ങുമ്പോള്‍ വീറുറ്റ പോരാട്ടം തന്നെ പ്രതീക്ഷിക്കാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :