ഇന്ത്യ-ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു. രണ്ടാം ടെസ്റ്റ് സമനിലയാതോടെ ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പര 1-0ന് ഇന്ത്യ തോറ്റു.
ഇന്ത്യയുടെ വിരാട് കോഹ്ലി നേടിയ സെഞ്ചുറിക്കും (102 നോട്ടൗട്ട്) ഇന്ത്യയെ രക്ഷിക്കാനായില്ല. 15 ഓവര്‍ ശേഷിക്കെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് സമ്മതം മൂളി. ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 166 ലെത്തി നില്‍ക്കുമ്പോഴായിരുന്നു ഇത്.
വിദേശത്ത് ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം പരമ്പര പരാജയമാണിത്. ഈഡന് പാര്‍ക്കിലെ ആദ്യ ടെസ്റ്റില്‍ ആതിഥേയര്‍ 40 റണ്‍സിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിങ്സില്‍ 246 റണ്‍സിന്റെ ലീഡ് നേടിയശേഷമാണ് പരമ്പര ഇന്ത്യ തോറ്റത്. രണ്ടാം ഇന്നിംഗിസില്‍ 680 റണ്‍സാണ് കിവിക്കൂട്ടം ഇന്ത്യക്കെതിരെ നേടിയത്.
മക്കല്ലത്തിന്റെ ട്രിപ്പിള്‍ സെഞ്ച്വറി(302)യാണ് കിവിക്കൂട്ടത്തിന് ഇത്രയും മികച്ച കൂറ്റന്‍ സ്കോറിലെത്താന്‍ സാധിച്ചത്.