ജെസ്സിറൈഡറെ ആക്രമിച്ചവരുടെ വീഡിയോയിട്ടയാള്‍ക്ക് ആറുമാസം തടവ്

ക്രൈസ്റ്റ്ചര്‍ച്ച്| WEBDUNIA|
PRO
ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരം ജെസ്സി റൈഡറെ ആക്രമിച്ചവരുടെ വീഡിയോ സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്തയാള്‍ക്ക് ആറുമാസത്തെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് നിയമവിദഗ്ദര്‍.

ആക്രമിച്ചവരുടെ ചിത്രങ്ങള്‍ കേസിന്റെ പ്രത്യേകപ്രാധാന്യം പരിഗണിച്ച് രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു.

എന്നാല്‍ ജോര്‍ദാന്‍ മേസണ്‍ എന്ന യുവാവ് ഇവര്‍ കോടതിയില്‍ നിന്നിറങ്ങിവരുന്ന ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ പോസ്റ്റു ചെയ്യുകയായിരുന്നു.

ക്രൈസ്റ്റ്ചര്‍ച്ചിന് സമീപത്തെ മെരിവാലെയിലെ ഒരു ബാറിന് മുന്നില്‍ വച്ചാ‍ണ് പ്രതികള്‍ റൈഡറെ ആക്രമിച്ചത്. അതീവഗുരുതരാസ്ഥയിലായിരുന്ന റൈഡര്‍ ഇപ്പോള്‍ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു.

ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമംഗമായ റൈഡര്‍ ഐ പി എല്ലില്‍ കളിക്കേണ്ടതായിരുന്നു. ഡെയര്‍ ഡെവിള്‍സുമായി മൂന്ന് ലക്ഷം ഡോളറിനാണ് കരാര്‍ ഒപ്പിട്ടിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :