കൊല്‍ക്കത്ത ഗാംഗുലിക്കൊപ്പം; നൈറ്റ് റൈഡേഴ്സ് വിയര്‍ക്കുമോ?

കൊല്‍ക്കത്ത| WEBDUNIA|
PTI
PTI
കൊല്‍ക്കത്തയുടെ വീരപുത്രനാണ് സൌരവ് ഗാംഗുലി. കണ്ണും മനസ്സും ഗാംഗുലിയില്‍ അര്‍പ്പിച്ച് അവര്‍ കാത്തിരിക്കുകയാണ്- ഹോം ഗ്രൌണ്ടായ ഈഡന്‍ ഗാ‍ര്‍ഡനില്‍ അദ്ദേഹം ഐപിഎല്‍ പോരാട്ടത്തിന് ഇറങ്ങുന്നത് കാണാന്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും പൂനെ വാരിയേഴ്സും തമ്മിലുള്ള മത്സരം കൊല്‍ക്കത്തയില്‍ മെയ് അഞ്ചിനാണ് നടക്കുക. സ്വന്തം ടീമായ നൈറ്റ് റൈഡേഴ്സ് കളത്തിലിറങ്ങുമ്പോഴും ഭൂരിഭാഗം കൊല്‍ക്കത്തക്കാരും പൂനെ വാരിയേഴ്സിനൊപ്പമാണ്. കാരണം മറ്റൊന്നുമല്ല, അവരുടെ ദാദയല്ലേ പൂനെയെ നയിക്കുന്നത്. ഗാംഗുലിയുടെ പത്നി ഡോണ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന് പിന്തുണ അറിയിച്ചു കഴിഞ്ഞു.

“ഭൂരിപക്ഷം പേരും ദാദയെ പിന്തുണയ്ക്കുമെന്നുറപ്പാണ്. അദ്ദേഹം അവരില്‍ ഒരാളാണ്, അതുതന്നെ കാരണം“- ഡോണ പറയുന്നു. അദ്ദേഹത്തിന്റെ ഭാര്യയായതില്‍ താന്‍ അഭിമാനിക്കുന്നു എന്നും ഡോണ പറഞ്ഞു.

2011 ഐ പി എല്ലില്‍ വാങ്ങാന്‍ ആളില്ലാതിരുന്ന ഗാംഗുലി ഇത്തവണ പൂനെയുടെ അമരക്കാരനായി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. ഗാംഗുലിക്ക് പിന്തുണയേറുമ്പോള്‍ നൈറ്റ്‌റൈഡേഴ്സ് ക്യാപ്റ്റന്‍ ഗൌതം ഗംഭീര്‍ പുതിയ തന്ത്രങ്ങള്‍ പയറ്റേണ്ടിവരുമെന്നുറപ്പാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :