ചെന്നൈ റൈനോസിനെ കീഴടക്കി കേരള സ്ട്രൈക്കേഴ്സ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ (സിസിഎല്‍) സെമി ഫൈനലിലെത്തി.
വെടിക്കെട്ട് ബാറ്റിംഗാണ് വി അരുണ്‍ കാഴ്ച വെച്ചത്. അരുണ്‍ 39 പന്തില്‍ 72 റണ്‍സാണ് നേടിയത്. വി.അരുണിന്റെ ബാറ്റിങ്ങ് കരുത്തില്‍ അഞ്ച് വിക്കറ്റിന് 150 റണ്‍സ് നേടിയ കേരള താരനിരയ്ക്കു മറുപടിയായി തമിഴ് താര ടീമിന് ആറ് വിക്കറ്റിന് 138 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
സ്ട്രൈക്കേഴ്സിന് 12 റണ്‍സിന്റെ ഉജ്വല വിജയം. കളിയിലെ കേമനും അരുണ്‍ തന്നെ. കളിച്ച മൂന്ന് കളികളും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമന്മാരായി സെമിയിലെത്തിയ കേരളം ലീഗ് റൗണ്ടിലെ അവസാന മല്‍സരത്തില്‍ 16ന് റാഞ്ചിയില്‍ ബംഗാളി ടൈഗേഴ്സിനെ നേരിടും.
നിലവിലെ ചാംപ്യന്മാരായ കര്‍ണാടക ബുള്ഡോസേഴ്സ് വീര്‍ മറാഠയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് സെമി സാധ്യത ഉറപ്പിച്ചിട്ടുണ്ട്.