ഐപിഎല്‍ ഒത്തുകളിക്കേസ് കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 25 ഒക്‌ടോബര്‍ 2013 (13:56 IST)
PRO
ഐപിഎല്‍ ഒത്തുകളി കേസ് ഡല്‍ഹി പാട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. ശ്രീശാന്തുള്‍പ്പെടെയുള്ളവരുടെ ജാമ്യം റദ്ദാക്കണമെന്ന ഡല്‍ഹി പൊലീസിന്റെ അപേക്ഷയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.

കേസില്‍ പ്രതികള്‍ക്കെതിരെ സംഘടിത കുറ്റകൃത്യ വിരുദ്ധ നിയമമായ മക്കോക്ക ചുമത്തിയതിനാല്‍ ജാമ്യം നല്‍കരുതെന്ന വ്യവസ്ഥയുണ്ടെന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം.

ശ്രീശാന്തിന് ജാമ്യം നിന്നിരുന്ന രാജേന്ദ്രസിംഗ് പിന്മാറിയതായി റിപ്പോര്‍ട്ടുണ്ട്. വിദേശത്തേക്ക് പോകേണ്ടതിനാലാണ് രാജേന്ദ്രസിംഗ് പിന്മാറിയത്. രാജേന്ദ്രസിംഗിന് പകരം അഭിഷേക് എന്നയാള്‍ ശ്രീശാന്തിനായ് ജാമ്യം നില്‍ക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :