കറാച്ചി|
WEBDUNIA|
Last Modified ബുധന്‍, 29 ജൂലൈ 2009 (14:45 IST)
PRO
PRO
പാകിസ്ഥാന് ട്വന്റി-20 ക്രിക്കറ്റ് ടീം നായകനായി ഓള് റൌണ്ടര്‍ ഷാഹിദ് അഫ്രീദിയെ തെരഞ്ഞെടുത്തു. ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ട്വന്റി-20 മത്സരത്തിലാണ് അഫ്രീദി പാക് നായകനാവുക. പാകിസ്ഥാന്റെ ലോക കിരീട നേട്ടത്തോടെ യൂനിസ് ഖാന് ട്വന്റി-20യോട് വിടപറഞ്ഞ സാഹചര്യത്തിലാണ് സെലക്ടര്‍മാര്‍ക്ക് പുതിയ നായകനെ തെരഞ്ഞെടുക്കേണ്ടി വന്നത്.
പാകിസ്ഥാന്റെ ലോകകിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഷാഹിദ് അഫ്രീദി. മുന്‍ നായകന് ഷൊയൈബ് മാലിക്കിനെ വീണ്ടും നായക സ്ഥാനത്തേക്ക് പരിഗണിക്കാന്‍ പാക് സെലക്ടര്‍മാര്‍ക്ക് താല്‍പ്പര്യമില്ലാത്തതും അഫ്രീദിയുടെ തെരഞ്ഞെടുപ്പ് എളുപ്പമാക്കി.
ഇതുവരെ പന്തുകൊണ്ട് മാത്രം തിളങ്ങിയിരുന്ന അഫ്രീദി ഇപ്പോള്‍ ബാറ്റ് കൊണ്ടും തിളങ്ങാന്‍ തുടങ്ങിയതോടെ സെലക്ടര്‍മാരുടെ ജോലി എളുപ്പമാവുകയായിരുന്നു. 23 ട്വന്റി-20 മത്സരങ്ങളില്‍ പാക് കുപ്പായമണിഞ്ഞിട്ടുള്ള അഫ്രീദി 371 റണ്‍സും 33 വിക്കറ്റുകളും നേടിയിട്ടുണ്ട്.
രാജ്യത്തെ നയിക്കുക എന്നത് തന്റെ ലക്ഷ്യമാണെന്നും തനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതിയായിരിക്കും അതെന്നും അഫ്രീദി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത മാസം 12നാണ് പാക്-ലങ്ക ട്വന്റി-20 മത്സരം.