വിശ്രമമില്ല..കളി കൂടുന്നു, പരുക്കും

PROPRO
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയുള്ള ടീമിനെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ ഉണ്ടായിരുന്ന പുതിയ പരിശീലകന്‍ ഗാരി കിര്‍സ്റ്റന്‍ ഇഷാന്തിനു നിര്‍ബ്ബന്ധമായി വിശ്രമം നല്‍കാന്‍ നിര്‍ദേശിച്ചതോടെയാണ് താരത്തെ ഒഴിവാക്കിയത്. കായിക ക്ഷമത പൂര്‍ണ്ണമായും വീണ്ടെടുത്ത ശേഷം കളിപ്പിച്ചാല്‍ മതെയെന്ന് ഗാരികിര്‍സ്റ്റന്‍ നിര്‍ബ്ബന്ധം തന്നെ പിടിക്കുക ആയിരുന്നു. മൂന്നാഴ്ചയെങ്കിലും ഇഷാന്തിനു വിശ്രമം ആവശ്യമായി വരുമെന്നാണ് ഫിറ്റ്നസ് ടെസ്റ്റില്‍ നിന്നുള്ള സൂചന.

നല്ല വിശ്രമം ലഭിച്ചില്ലെങ്കില്‍ ഓസ്ട്രേലിയയിലെ പോലെയുള്ള മികച്ച ഫലം ഇഷാന്തിന് ഉണ്ടാക്കാന്‍ കഴിയാതെ വരുമെന്നാണ് കിര്‍സ്റ്റന്‍ പറഞ്ഞത്. അതുകൊണ്ട് തന്നെ ഇഷാന്ത് മുരളി കാര്‍ത്തിക്കിനൊപ്പം ആയി. ഇന്ത്യ കാര്യമായിട്ട് മുമ്പും ഉപയോഗിച്ചിട്ടില്ലാത്ത് ഈ സ്പിന്നര്‍ക്കും പരുക്കേറ്റു. ദേവ്ധര്‍ ട്രോഫി ക്രിക്കറ്റിലെ മത്സരത്തിനിടയിലാണ് മുരളി കാര്‍ത്തിക്കിനു പരുക്ക് ലഭിച്ചത്. എന്നിരുന്നാലും മൂന്നാം സ്പിന്നറാക്കി ഇന്ത്യ ടീമില്‍ എടുത്തേക്കാം.

പൂര്‍ണ്ണമായും കായിക ക്ഷമത വീണ്ടെടുക്കാന്‍ ടീം ഫിസിയോ ബെഡ് റെസ്റ്റ് ഉള്‍പ്പടെ മൂന്ന് മുതല്‍ ആറാഴ്ചത്തെ വിശ്രമമാണ് മുരളി കാര്‍ത്തിക്കിന് നിര്‍ദേശിച്ചിരിക്കുന്നത്. സമാന ഗതിയാണ് ഏകദിന ഉപനായകന്‍ യുവരാജ് സിംഗിനും ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിനും രണ്ടു പേരും ടീമില്‍ ഉള്‍പ്പെട്ടെങ്കിലും ഹര്‍ഭജന്‍ സിംഗ് ഇപ്പോഴും കളിക്കുമെന്ന് പൂര്‍ണ്ണമായും പറയാനാകില്ല. സഹീര്‍ ഖാനും മുനാഫ് പട്ടേലും ഇതുവരെ ടീമിലേക്ക് മടങ്ങിവന്നിട്ടു പോലുമില്ല. മത്സരാധിക്യം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിനെയും കടന്ന് പിടിച്ചിരിക്കുകയാണ്.

WEBDUNIA|
ഒട്ടേറെ ക്രിക്കറ്റ് കളിക്കേണ്ടി വരുന്നതിനാല്‍ കളിക്കാര്‍ക്ക് മതിയായ വിശ്രമവും പരുക്കിനു ശേഷം പൂര്‍ണ്ണമാകാനുള്ള സമയവും നല്‍കണമെന്ന് കായിക പരിശീലകന്‍ ജോണ്‍ ഗ്ലോസ്റ്ററും വ്യക്തമാക്കുന്നു. തുടര്‍ച്ചയായുള്ള ക്രിക്കറ്റും പരുക്ക് നിര്‍ത്തിക്കൊണ്ടുള്ള കളിയും ഇന്ത്യന്‍ താരങ്ങളുടെ കരിയറിനു തന്നെ കരി നിഴല്‍ വീഴ്ത്തുന്ന സാഹചര്യത്തിലാണ് ഐ പി എല്ലിന്‍റെ കൂടി വരവ്. പരിശീലനവും മത്സരങ്ങളുമായി താരങ്ങള്‍ക്ക് ഇനി ഒട്ടും തന്നെ വിശ്രമം ഇല്ലാതെ വരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :