കോഹ്‌ലി - ഹിറ്റ്‌മാന്‍ ഡെഡ്‌ലി കോംബോ മൂന്നാം ടെസ്റ്റില്‍ !

Virat Kohli, Rohit Sharma, South Africa, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ദക്ഷിണാഫ്രിക്ക
ധനുശ്രീ ശ്രീകുമാര്‍| Last Updated: ചൊവ്വ, 15 ഒക്‌ടോബര്‍ 2019 (18:51 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മ രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറിയടിച്ച് താരമായി. രണ്ടാം ടെസ്റ്റില്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ഊഴമായിരുന്നു. ഡബിള്‍ സെഞ്ച്വറിയടിച്ചാണ് കോഹ്‌ലി ദക്ഷിണാഫ്രിക്കയില്‍ നിന്ന് കളി പിടിച്ചുവാങ്ങിയത്.

ടീം ഇന്ത്യയുടെ ഈ വീരനായകന്‍‌മാര്‍ ഫോമില്‍ ഉള്ളിടത്തോളം തങ്ങള്‍ക്ക് ജയിക്കാനാവില്ലെന്ന പ്രതീതി ദക്ഷിണാഫ്രിക്കയുടെ കളിക്കാരില്‍ ഉണര്‍ത്തും വിധത്തിലുള്ള ബാറ്റിംഗ് പ്രകടനമായിരുന്നു അത്. എന്നാല്‍ ഒന്നോര്‍ക്കുക. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഒരു ഇന്നിംഗ്സില്‍ ഒരേ പോലെ അവരുടെ ഫോമിന്‍റെ പാരമ്യത്തിലേക്ക് എത്തിയിരുന്നെങ്കിലോ?

ഹിറ്റ്മാനും കിംഗ് കോഹ്‌ലിയും ഒരേ ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ച്വറി അടിച്ചാലോ? അങ്ങനെയൊരു കാര്യത്തേപ്പറ്റി ആലോചിക്കാന്‍ പോലും ആഗ്രഹിക്കുന്നുണ്ടാവില്ല. എന്നാല്‍ ഉടന്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും തങ്ങളുടെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുമെന്ന് ആരാധകര്‍ വിശ്വസിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ അത് ദക്ഷിണാഫ്രിക്കയുടെ സമ്പൂര്‍ണ തോല്‍‌വിയില്‍ കലാശിക്കുകയല്ലാതെ മറ്റ് വഴികളില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :