ഇന്ത്യയെ തോല്‍പ്പിച്ചത് പന്ത്? എങ്ങനെ കളിക്കണമെന്ന് പഠിച്ചിട്ടുവരൂ എന്ന് ആരാധകര്‍ !

ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, Rishabh Pant, Sanju Samson, Rohit Sharma, Shikhar Dhawan
മനോജ് സതീന്ദ്രന്‍| Last Modified തിങ്കള്‍, 4 നവം‌ബര്‍ 2019 (18:37 IST)
ബാറ്റിംഗിലും കീപ്പിംഗിലുമെല്ലാം ഗംഭീര പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുന്ന സഞ്‌ജു സാംസണ്‍ അവൈലബിളാനെന്നിരിക്കെ എന്തിനാണ് ഋഷഭ് പന്തിനെ വീണ്ടും സഹിക്കുന്നതെന്ന ചോദ്യമുയരുകയാണ് സോഷ്യല്‍ മീഡിയയില്‍. ഋഷഭ് പന്തിന്‍റെ പിഴവുകളാണ് ബംഗ്ലാദേശിനെതിരായ ആദ്യ ടന്‍റി 20 ഇന്ത്യ തോല്‍ക്കാന്‍ കാരണമെന്നും ആരോപണങ്ങളുയരുന്നു.

ട്വന്‍റി20യില്‍ എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടതെന്ന് പന്ത് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്നാണ് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്. 26 പന്തുകള്‍ നേരിട്ട ഋഷഭ് പന്ത് വെറും 27 റണ്‍സ് മാത്രമാണ് എടുത്തത്. മറ്റേത് ബാറ്റ്സ്മാന്‍ ആയിരുന്നാലും അത്രയും പന്തുകളില്‍ നിന്ന് ഏറ്റവും കുറഞ്ഞത് ഒരു അര്‍ദ്ധസെഞ്ച്വറിയെങ്കിലും നേടുമായിരുന്നു എന്നും റിഷഭ് പന്തിനെതിരെ വിമര്‍ശനമുയരുന്നു.

പന്തിന്‍റെ ആ ആലസ്യപൂര്‍ണമായ ബാറ്റിംഗാണ് മികച്ച സ്കോര്‍ നേടുന്നതില്‍ നിന്ന് ഇന്ത്യയെ തടഞ്ഞത്. മാത്രമല്ല, മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരുന്ന ശിഖര്‍ ധവാനെ അനാവശ്യ റണ്ണിന് ശ്രമിച്ച് റണ്‍ ഔട്ടാക്കിയതും ഋഷഭ് പന്തുതന്നെ. ധവാന്‍ അപ്പോള്‍ ഔട്ടായിരുന്നില്ലെങ്കിലും ഇന്ത്യയ്ക്ക് ഒരു ഭേദപ്പെട്ട സ്കോറിലേക്ക് എത്താന്‍ കഴിയുമായിരുന്നു.

സൌമ്യ സര്‍ക്കാരിന്‍റെ വിക്കറ്റിനായി ഡി ആര്‍ എസ് നഷ്ടമായതും ഋഷഭ് പന്തിന്‍റെ അപ്പീല്‍ മൂലം സംഭവിച്ചതാണ്. അമ്പയറുടെ തീരുമാനമായിരുന്നു ശരിയെന്ന് തെളിഞ്ഞതോടെ ഋഷഭ് പന്തിനെ ക്യാപ്ടന്‍ രോഹിത് ശര്‍മ ശകാരിക്കുന്നതും കാണാമായിരുന്നു.

എല്ലാരീതിയിലും പരാജയപ്പെട്ട ഋഷഭ് പന്തിനെ എന്തിനാണ് ടീമില്‍ വച്ചുകൊണ്ടിരിക്കുന്നത് എന്നാണ് സഞ്ജു സാംസന്‍റെ ആരാധകരുടെ ചോദ്യം. എന്തായാലും രണ്ടാം ട്വന്‍റി20യില്‍ ഋഷഭ് പന്തിന് സ്ഥാനം കണ്ടെത്താനാകുമോ എന്ന് കണ്ടുതന്നെയറിയണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :