എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയുവാൻ കഴിയില്ല, ധോണി വിഷയത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി സൗരവ് ഗാംഗുലി

അഭിറാം മനോഹർ| Last Modified ശനി, 30 നവം‌ബര്‍ 2019 (10:04 IST)
ഇന്ത്യൻ ടീമിൽ മുൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ ഭാവി എന്തായിരിക്കും എന്നതിൽ ഉടൻ വ്യക്തത വരുമെന്ന് ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഈ കാര്യത്തിൽ ബി സി സി ഐയും സെലക്ടർമാരും തമ്മിൽ ധാരണയായിട്ടുണ്ടെന്നും എന്നാൽ അതിനെ പറ്റിയുള്ള എല്ലാ കാര്യങ്ങളും മാധ്യമങ്ങളുമായി വെളിപ്പെടുത്താൻ സാധിക്കുകയില്ലെന്നും ഗാംഗുലി വിശദമാക്കി.

നേരത്തെ ഇന്ത്യൻ ടീമിൽ ധോണിയുടെ ഭാവി എന്തായിരിക്കും എന്ന ചോദ്യത്തിന് ഐ പി എൽ വരെ കാത്തിരിക്കുവാനായിരുന്നു ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രിയുടെ പ്രതികരണം. ഐ പി എല്ലിലെ പ്രകടനവും ധോണിയുടെ തിരിച്ചുവരവിൽ നിർണായകമാകുമെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടിരുന്നു. വിരമിക്കൽ തീരുമാനവുമായി ബന്ധപ്പെട്ട് ധോണിക്ക് നേരെ ചോദ്യം ഉയർന്നപ്പോൾ ജനുവരി വരെ കാത്തിരിക്കു എന്നതായിരുന്നു മുൻ ഇന്ത്യൻ നായകന്റെ പ്രതികരണം.

ലോകകപ്പ്
സെമിഫൈനലിൽ ന്യൂസിലൻഡിനോടേറ്റ തോൽവിക്ക് ശേഷം ധോണി ഇന്ത്യൻ കുപ്പായത്തിൽ കളിക്കുവാനിറങ്ങിയിട്ടില്ല. ലോകകപ്പിന് ശേഷം വെസ്റ്റിൻഡീസിനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയുമുള്ള പരമ്പരകളിൽ നിന്നും വിട്ടു നിന്ന ധോണി ജനുവരിയിൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :