ഇതൊന്നും പോര, ഇനീം വേണം; രാഹുൽ ഇനിയും കഴിവ് തെളിയിക്കേണ്ടതുണ്ടോ? !

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 4 ഫെബ്രുവരി 2020 (16:03 IST)
ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലിസ്റ്റ് കണ്ട് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഞെട്ടിയിട്ടുണ്ടാകണം. നിലവിൽ ഇന്ത്യൻ ടീമിൽ ഏറ്റവും ഫോമിൽ കളിക്കുന്ന പക്ഷേ ഈ ടീമിൽ ഉൾപ്പെട്ടിട്ടില്ല. ഇതാണ് പലരേയും അതിശയപ്പെടുത്തുന്നത്.

നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമായ രാഹുൽ ടീമിൽ ഇടം നേടുമെന്നായിരുന്നു റിപ്പോർട്ടുൾ. പക്ഷേ, അത് സംഭവിച്ചില്ല. ഏത് സ്ഥാനത്തും മിന്നിത്തിളങ്ങി നിൽക്കുന്ന രാഹുലിനെ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്. കാലിന് പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യൻ ഓപ്പണിങ് താരം രോഹിത് ശർമ്മയെ ഒഴിവാക്കിയാണ് 16 അംഗ സംഘത്തെ പ്രഖ്യാപിച്ചത്.

രോഹിതിന്റെ അഭാവത്തിൽ രാഹുലിന് ടീമിലേക്ക് ഇടം നേടാനുള്ള സാധ്യത 100 ശതമാനമായിരുന്നു. എന്നാൽ, താരത്തെ ഒഴിവാക്കിയുള്ള സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകരും പ്രമുഖരും രംഗത്തെത്തിക്കഴിഞ്ഞു.

രാഹുൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ഈ സമയത്തല്ലെങ്കിൽ പിന്നെ എപ്പോഴാണ് താരത്തെ ടെസ്റ്റ് ടീമിൽ കളിപ്പിക്കേണ്ടതെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇക്കഴിഞ്ഞ ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ അഞ്ച് കളികളിൽനിന്ന് രണ്ട് അർധസെഞ്ചുറികൾ സഹിതം 224 റൺസുമായി രാഹുലായിരുന്നു കളിയിലെ താരം.

റെ‍ഡ് ബോൾ ക്രിക്കറ്റിൽ രാഹുൽ ഇനിയും മികവു തെളിയിക്കേണ്ടതുണ്ടെന്ന നിലപാട് പരസ്യമാക്കിയാണ് സിലക്ടർമാർ അവസരത്തിനായി കാത്തുനിൽക്കുന്ന മറ്റ് താരങ്ങളെ പരിഗണിച്ചത്. ഒരുപക്ഷേ, മത്സരങ്ങളുടെ ആധിക്യം തളർത്തുന്നതായി നേരത്തെ രാഹുൽ അഭിപ്രായപ്പെട്ടിരുന്നതിനാലാകാം താരത്തെ പരമ്പരയിൽ ഉൾപ്പെടുത്താത്തതെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :