ഇന്ത്യയ്ക്ക് ജയിക്കാമായിരുന്നു, ഒരൊറ്റ ഓവറിലാണ് ഇന്ത്യ തോറ്റത്!

ഇന്ത്യ, ഓസ്ട്രേലിയ, ജസ്പ്രിത് ബൂമ്ര, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, India, Asutralia, Jasprit Bumrah, Virat Kohli, Rohit Sharma, Shikhar Dhawan
Last Modified വ്യാഴം, 14 മാര്‍ച്ച് 2019 (16:55 IST)
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര കൈവിട്ടതിന്‍റെ നിരാശയിലാണ് ഇന്ത്യന്‍ ആരാധകര്‍. ജയിക്കാമായിരുന്ന ഒരു പരമ്പരയാണ് കൈവിട്ടുപോയതെന്നതാണ് നിരാശയുടെ ആക്കം കൂട്ടുന്നത്. അഞ്ചാം ഏകദിനത്തിലെ ഇന്ത്യയുടെ തോല്‍‌വി വിലയിരുത്തുമ്പോള്‍ എറിഞ്ഞ ഒരൊറ്റ ഓവറിലാണ് പരമ്പര നഷ്ടം തന്നെയുണ്ടായത് എന്ന് വ്യക്തമാകുന്നു.

ബാറ്റ് ചെയ്യുമ്പോള്‍ നാല്‍പ്പത്തിയെട്ടാം ഓവര്‍ എറിയാനെത്തിയത് ബൂമ്രയാണ്. അപ്പോള്‍ ഓസ്ട്രേലിയയുടെ സ്കോര്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 241. എന്നാല്‍ ബൂമ്ര എറിഞ്ഞ നാല്‍പ്പത്തിയെട്ടാം ഓവര്‍ ഓസീസിന് ചാകരയായി. 19 റണ്‍സാണ് ആ ഓവറില്‍ ബൂമ്ര വിട്ടുകൊടുത്തത്. നാല്‍പ്പത്തിയെട്ടാം ഓവര്‍ അവസാനിക്കുമ്പോള്‍ 260 ആയി ഓസ്ട്രേലിയയുടെ സ്കോര്‍.

നാല് ബൌണ്ടറികളാണ് ആ ഓവറില്‍ ബൂമ്ര വിട്ടുകൊടുത്തത്. അതില്‍ ഒരെണ്ണം തീര്‍ത്തും അനാവശ്യവും. ബൂമ്രയുടെ ഈ ധാരാളിത്തമില്ലായിരുന്നെങ്കില്‍ ഓസീസ് സ്കോര്‍ 250നുള്ളില്‍ നിര്‍ത്താമായിരുന്നു.

എന്നാല്‍ മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ 10 ഓവറും എറിഞ്ഞ ബൌളര്‍മാരില്‍ റണ്‍ പിശുക്ക് കാട്ടിയത് ബൂമ്ര തന്നെയാണ്. 39 റണ്‍സ് മാത്രമാണ് 10 ഓവറില്‍ ബൂമ്ര വിട്ടുകൊടുത്തത്. നാല്‍പ്പത്തിയെട്ടാമത്തെ ഓവറില്‍ ബൂമ്ര 19 റണ്‍സ് വിട്ടുകൊടുക്കാതിരിക്കുകയും നമ്മുടെ ബാറ്റ്‌സ്മാന്‍‌മാര്‍ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ ബാറ്റ് വീശുകയും ചെയ്തിരുന്നെങ്കില്‍ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യയുടെ കൈവശമിരിക്കുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :