ഇക്കാര്യത്തില്‍ ഇന്ത്യന്‍ ടീം പിന്നിലായി; ഓസീസിനെതിരെ ഇന്ത്യക്ക് പിഴച്ചത് എവിടെ ? - തുറന്ന് പറഞ്ഞ് കോഹ്‌ലി

  Virat Kohli , Australia , team india , cricket , dhoni , ഓസ്‌ട്രേലിയ , ഇന്ത്യ , കോഹ്‌ലി , ധോണി
ന്യൂഡല്‍ഹി| Last Modified വ്യാഴം, 14 മാര്‍ച്ച് 2019 (10:55 IST)
ഇന്ത്യക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ ടീമിനെ പ്രശംസിച്ച് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്തത് സന്ദര്‍ശകരാണ്. കിരീടം അര്‍ഹിക്കുന്ന പ്രകടനമാണ് അവര്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അവസാന മൂന്ന് മത്സരങ്ങളില്‍ ഓസീസ് പുറത്തെടുത്തത് മികച്ച ക്രിക്കറ്റാണ്. ഈ മത്സരങ്ങളില്‍ സമ്മര്‍ദ്ദഘട്ടത്തെ അതിജീവിക്കാന്‍ അവര്‍ക്കായി. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ടീം പിന്നിലായി. ഫിഞ്ചിന്റെയും കൂട്ടരുടെയും ആത്മവിശ്വാസം അവിശ്വസനീയമായിരുന്നുവെന്നും കോഹ്‌ലി വ്യക്തമാക്കി.

ലോകകപ്പ് അടുത്തിരിക്കെടീമിലെ ഒരേയൊരു സ്ഥാനത്തെ കുറിച്ച് മാത്രമാണ് ആശയക്കുഴപ്പമുള്ളത്. ലോകകപ്പില്‍ അവരവര്‍ക്ക് നല്‍കുന്ന വേഷം ഭംഗായായി കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ കുറെ മാസങ്ങളിലായി പുറത്തെടുക്കുന്ന പ്രകടനത്തില്‍ ഏറെ സന്തോഷമുണ്ടെന്നും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :