വിശ്രമമില്ല..കളി കൂടുന്നു, പരുക്കും

PROPRO
ഗാംഗുലി ഫോറടിക്കുമ്പോള്‍‍, ശ്രീശാന്ത് വിക്കറ്റെടുക്കുമ്പോള്‍, ധോനി കൂറ്റന്‍ സിക്സര്‍ പറത്തുമ്പോള്‍ ഇന്ത്യാ‍ക്കാര്‍ തുള്ളിച്ചാടും. എന്നാല്‍ സെഞ്ച്വറിക്ക് മൂന്ന്‌‌റണ്‍ പിന്നില്‍ സച്ചിന്‍ ഔട്ടാകുമ്പോള്‍‍, ലോകകപ്പിലെ ആദ്യ റൌണ്ടില്‍ പുറത്താകുമ്പോള്‍ ഇതേ ആവേശം തന്നെ താരങ്ങളുടെ കോലം കത്തിക്കല്‍ വീടിനു നേരെ തെറി അഭിഷേകം, ഭീഷണി എന്നീ നടപടികളിലേക്കും പോകും. ക്രിക്കറ്റിനു വലിയ ആരാധനയുള്ള ഇന്ത്യയില്‍ താരങ്ങള്‍ പൊതുസ്വത്താണ്.

എന്നാല്‍ ഈ താരങ്ങള്‍ മനുഷ്യരാണെന്നും ഇവര്‍ക്ക് വിശ്രമം ആവശ്യമുണ്ടെന്നും തിരിച്ചറിയാത്ത ഏക കൂട്ടം ഇന്ത്യന്‍ ക്രിക്കറ്റ് ഭരിക്കുന്ന ബി സി സി ഐ സാരഥികളായിരിക്കും. പണം ലക്‍‌ഷ്യമിട്ട് ബി സി സി ഐ കളിയുടെ പിന്നാലെ പോകുമ്പോള്‍ സീനിയര്‍ ജൂണിയര്‍ വ്യത്യാസമില്ലാതെയാണ് താരങ്ങളെ പരുക്ക് പിടികൂടുന്നത്. സഹീര്‍ ഖാന്‍, ശ്രീശാന്ത്, ആര്‍ പി സിംഗ്, മുനാഫ്‍, ഹര്‍ഭജന്‍, മുരളി കാര്‍ത്തിക്ക്, യുവ്‌രാജ്, സച്ചിന്‍, ദേ ഇപ്പോള്‍ ഇഷാന്തും.

ബൌളര്‍മാരാണ് കൂടുതലും പരുക്കിനിരയാകുന്നവര്‍. ക്രിക്കറ്റ് ബോര്‍ഡ് പണമുണ്ടാക്കാന്‍ താരങ്ങളെ മാടിനെ പോലെ പണിയെടുപ്പിക്കുന്നത് മൂലം കളിക്കാര്‍ക്ക് ആവശ്യമായ വിശ്രമം ലഭിക്കാത്തതും പരുക്ക് പൂര്‍ണ്ണമായി ഭേദമാകാന്‍ അവസരം നല്‍കാത്തതുമാണ് ഈ ദുരന്തത്തിനു കാരണം. ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം പാറിച്ച വിജയം നിലനിര്‍ത്തണമെങ്കില്‍ കളിക്കാരുടെ കായിക ക്ഷമതയിലും ബി സി സി ഐ ശ്രദ്ധിക്കേണ്ടതുണ്ട്.

ഓസ്ട്രേലിയയില്‍ ഇതിഹാസ വിജയം നേടാന്‍ ഇന്ത്യയെ സഹായിച്ച കൌമാരക്കാരന്‍ ഇഷാന്ത് ശര്‍മ്മയാണ് പരുക്കേറ്റ താരങ്ങളില്‍ അവസാനത്തെ ആള്‍. ഇന്ത്യന്‍ ടീമിനൊപ്പം കാലങ്ങള്‍ ചെലവഴിക്കുന്നതിനു മുമ്പ് തന്നെ താരത്തെ പരുക്കും പിടികൂടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ നിന്നും ഈ 19 കാരനെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒഴിവാക്കി. എങ്കിലും രണ്ടാം ടെസ്റ്റില്‍ താരത്തെ തിരികെ കൊണ്ടുവരാമെന്ന് ബി സി സി ഐ കരുതുന്നുണ്ടാകാം.

WEBDUNIA|
ഓസീസ് പര്യടനങ്ങളിലെ ത്രിരാഷ്ട്ര മത്സരങ്ങളില്‍ 153 കിലോ മീറ്റര്‍ സ്പീഡില്‍ സ്ഥിരമായി പന്തെറിയുകയും വിക്കറ്റുകള്‍ വാരിക്കൂട്ടുകയും ചെയ്ത താരമാണ് ഇഷാന്ത്. ഓസ്ട്രേലിയയിലെ മത്സരങ്ങള്‍ക്കിടയില്‍ പരുക്ക് പറ്റിയ താരത്തിന് മതിയായ വിശ്രമം ലഭിച്ചിരുന്നില്ല. പരുക്ക് പൂര്‍ണ്ണമായി ഭേദമാകാതെ തുടര്‍ന്നും കളിക്കേണ്ടി വന്നതാണ് ഡല്‍‌ഹി താരത്തെ സ്വന്തം മണ്ണില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയുള്ള ആദ്യ മത്സരത്തില്‍ കളിക്കാന്‍ കഴിയാത്ത നിലയിലാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :