സുബിന്‍ ജോഷി|
Last Modified വെള്ളി, 22 മെയ് 2020 (13:53 IST)
കൊവിഡ് 19 പ്രതിരോധത്തിനുള്ള വാക്‍സിന്‍ തന്‍റെ കമ്പനിയായ സെറം ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ ഒക്‍ടോബറില്‍ വിപണിയിലെത്തിക്കുമെന്ന് പുരുഷോത്തമന്‍ നമ്പ്യാര്‍. ദി കൊച്ചി പോസ്റ്റിന് അനുവദിച്ച അഭിമുഖത്തിലാണ് പുരുഷോത്തമന്‍ നമ്പ്യാര്‍ ഇക്കാര്യം വ്യക്‍തമാക്കിയത്. വാക്‍സിന്‍ ഒരു യൂണിറ്റിന് 1000 രൂപയായിരിക്കുമെന്നും ഈ അഭിമുഖത്തില്‍ നമ്പ്യാര്‍ വ്യക്‍തമാക്കുന്നു.
വാക്‍സിന്‍ ഉല്‍പ്പാദന - വിതരണ രംഗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് സെറം ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ. 170 രാജ്യങ്ങളിലാണ് ഇവരുടെ വാക്‍സിനുകള്‍ ഉപയോഗിക്കുന്നത്. പുനെയാണ് ഈ കമ്പനിയുടെ ആസ്ഥാനം.
കൊവിഡ് 19 വാക്‍സിന്‍റെ മനുഷ്യരിലുള്ള പരീക്ഷണം വിവിധ രാജ്യങ്ങളിലായി പുരോഗമിക്കുകയാണെന്ന് പുരുഷോത്തമന്‍ നമ്പ്യാര്‍ പറയുന്നു. കൊറോണ വൈറസ് ലോകത്ത് തുടരുമെന്നും അതുകൊണ്ടുതന്നെ വാക്‍സിന്‍ ഉപയോഗത്തിലൂടെ ജനങ്ങളില്‍ നിന്ന് കൊറോണ ഭീതി അകറ്റാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്‍തമാക്കുന്നു.
തന്‍റെ കമ്പനിയുടെ വാക്‍സിന്‍ കൊറോണ രോഗികളില്‍ ഉപയോഗിക്കാനുള്ളതല്ലെന്നും കൊറോണ വരാതെ തടയാനുള്ളതാണെന്നും പുരുഷോത്തമന്‍ നമ്പ്യാര്‍ വ്യക്തമാക്കുന്നു.