അനുബന്ധ വാര്‍ത്തകള്‍
- ഗർഭിണിയായ ആനയെ കൊന്ന സംഭവം; പ്രതിഷേധമറിയിച്ച് സിനിമാതാരങ്ങൾ
- കേരളത്തില്‍ ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 19 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
- അയ്യപ്പനും കോശിയും തമിഴ് റീമേക്കില്‍ സൂര്യയും കാര്‍ത്തിയും !
- പൃഥ്വിരാജ് ജോർദ്ദാനിൽ കുടുങ്ങിയപ്പോൾ രക്ഷകനായത് സുരേഷ് ഗോപി !
- ഇനി വീട്ടിലേക്ക്, പൃഥ്വിരാജ് 7 ദിവസത്തെ ക്വാറന്റൈന് പൂര്‍ത്തിയാക്കി
പൃഥ്വിരാജിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്
ക്വാറന്‍റീനില്‍ കഴിയുന്ന പൃഥ്വിരാജിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. സോഷ്യൽ മീഡിയ വഴി പൃഥ്വിരാജാണ് ഇക്കാര്യം അറിയിച്ചത്. ജോർദാനിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും തിരിച്ചെത്തിയ പൃഥ്വിരാജിന് കോവിഡ് പരിശോധന നടത്തിയിരുന്നു. പൃഥ്വിരാജ് ഏഴുദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റെയ്ന്‍ പൂർത്തിയാക്കിയിരുന്നു.
14 ദിവസത്തെ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയായ ശേഷം വീട്ടിലേക്ക് പോകുമെന്നും താരം അറിയിച്ചു. സുരക്ഷിതമായി ഇരിക്കുവാനും അദ്ദേഹം ഫേസ്ബുക്കിലൂടെ എഴുതി.
മേയ് 22നാണ് പൃഥ്വിയും ബ്ലെസിയും 'ആടുജീവിതം' ടീമും കേരളത്തില്‍ എത്തിയത്. എല്ലാ നിർദേശങ്ങളും കർശനമായി പാലിക്കുകയും പെട്ടെന്ന് രോഗം ബാധിക്കാൻ സാധ്യതയുള്ള ഒരാളും വീട്ടിലില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നും പൃഥ്വിരാജ് മുമ്പ് ഇൻസ്റ്റഗ്രാമിലൂടെ എഴുതിയിരുന്നു.