1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 3,23,144 new COVID19 cases

രാജ്യത്ത് കൊവിഡ് മരണം രണ്ടുലക്ഷത്തിലേക്ക്; ദയയില്ലാതെ കൊവിഡ്

India Reports
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 3,23,144 പേര്‍ക്കാണ്. കൂടാതെ 2771 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ 2,51,827 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
 
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,76,36,307 ആയിട്ടുണ്ട്. രോഗം മൂലം രാജ്യത്ത് ഇതുവരെ 1,97,894 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. നിലവില്‍ രാജ്യത്ത് ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം 28,82,204 ആണ്. വാക്‌സിന്‍ സ്വീകരിച്ചവര്‍ 14,52,71,186 ആണ്.
അടുത്ത ലേഖനം
കോവിഡ് ബാധിച്ച യുവതി പ്രസവിച്ച് അഞ്ചാം ദിനം മരിച്ചു, കുഞ്ഞിനെ അമ്മ കണ്ടത് ഒരേയൊരു തവണ