അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യന്‍ സായുധസേനയില്‍ വനിത ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ വര്‍ധനവ്
- കോവിഡ് രോഗബാധയില്‍ നിന്ന് വേഗത്തില്‍ രോഗമുക്തി നേടാനുള്ള മരുന്നുമായി ശാസ്ത്രജ്ഞര്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 29 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- ശബരിമല വിഷയത്തില്‍ സിപിഎം നിലപാട് രാഷ്ട്രീയ അടുവുനയം: മുല്ലപ്പള്ളി
- സംസ്ഥാനത്ത് ഇന്ന് 5214 പേർക്ക് കൊവിഡ്, 19 മരണം, 6475 പേർക്ക് രോഗമുക്തി
കൊവിഡ് ലംഘനം: സംസ്ഥാനത്ത് ഇന്ന് 686 കേസുകള്‍; മാസ്ക് ധരിക്കാത്തത് 5469 പേര്
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 686 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 291 പേരാണ്. 15 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5469 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം ഇന്ന് സംസ്ഥാനത്ത് 10 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 459 ഹോട്ട് സ്പോട്ടുകളാണുള്ളത്.