അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്തെ 11 സംസ്ഥാനങ്ങളിലെയും 65ശതമാനം ആരോഗ്യപ്രവര്‍ത്തകരും വാക്സിന് സ്വീകരിച്ചു
- സംസ്ഥാനത്ത് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു
- നുണ പറയുന്നത് ഈ നക്ഷത്രക്കാർ പൊറുക്കില്ല, എപ്പോഴും സത്യത്തിനൊപ്പം !
- ഓട്സ് ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ ? ഇക്കാര്യങ്ങൾ അറിഞ്ഞുവച്ചോളു !
- വാട്ട്സ് ആപ്പ് വീഡിയോയിൽ പുതിയ മാറ്റം, പുതിയ ഫീച്ചർ ഇങ്ങനെ !
ശബരിമല വിഷയത്തില്‍ സിപിഎം നിലപാട് രാഷ്ട്രീയ അടുവുനയം: മുല്ലപ്പള്ളി
ശബരിമല വിഷയത്തില്‍ സിപിഎം നിലപാട് രാഷ്ട്രീയ അടുവുനയമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ശബരിമല വിഷയം സങ്കീര്‍ണ്ണമാക്കിയത് സിപിഎമ്മാണ്. സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ള ഭിന്നതയായിട്ടാണ് മുഖ്യമന്ത്രി അതിനെ ഒരു ഘട്ടത്തില്‍ ചിത്രീകരിച്ചത്.ആപല്‍ക്കരമായ നിപടാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ സ്വീകരിച്ചത്. പുതിയ സത്യവാങ്മൂലം എന്ന സിപിഎം നിലപാട് വിശ്വാസികളെ വീണ്ടും വഞ്ചിക്കാനുള്ള തന്ത്രമാണ്.
യുഡിഎഫ് ഈ വിഷയത്തില്‍ പ്രഖ്യാപിത നിലപടാണ് സ്വീകരിച്ചത്. അധികാരത്തില്‍ വന്നാല്‍ ഉറപ്പായും ആചരസംരക്ഷണ നിയമ നിര്‍മ്മാണം യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കും.ശബരിമല വിഷയത്തെ വോട്ട് ബാങ്ക് രാഷ്ട്രീയമായി കാണാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.