അനുബന്ധ വാര്‍ത്തകള്‍
- ശബരിമല വിഷയത്തില്‍ സിപിഎം നിലപാട് രാഷ്ട്രീയ അടുവുനയം: മുല്ലപ്പള്ളി
- സംസ്ഥാനത്ത് ഇന്ന് 5214 പേർക്ക് കൊവിഡ്, 19 മരണം, 6475 പേർക്ക് രോഗമുക്തി
- രാജ്യത്തെ 11 സംസ്ഥാനങ്ങളിലെയും 65ശതമാനം ആരോഗ്യപ്രവര്‍ത്തകരും വാക്സിന് സ്വീകരിച്ചു
- സംസ്ഥാനത്ത് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു
- നുണ പറയുന്നത് ഈ നക്ഷത്രക്കാർ പൊറുക്കില്ല, എപ്പോഴും സത്യത്തിനൊപ്പം !
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 29 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
സംസ്ഥാനത്ത് 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 6, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ 4 വീതം, പത്തനംതിട്ട 3, കൊല്ലം, കണ്ണൂര്‍ 2 വീതം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,33,664 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,23,434 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,230 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1179 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 459 ഹോട്ട് സ്പോട്ടുകളാണുള്ളത്.