കോവിഡ് നാലാം തരംഗം: പുതിയ വകഭേദത്തിനു സംഭവിക്കുന്ന രൂപമാറ്റം നിര്‍ണായകം

രേണുക വേണു| Last Modified തിങ്കള്‍, 28 ഫെബ്രുവരി 2022 (11:19 IST)

രാജ്യത്ത് ജൂണ്‍ 22 മുതല്‍ നാലാം കോവിഡ് തരംഗത്തിനു തുടക്കം പ്രവചിച്ച് ഐഐടി കാന്‍പുരിലെ ഗവേഷകര്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട്. ഒക്ടോബര്‍ 24 വരെ തരംഗം നീണ്ടു നില്‍ക്കും.

ഓഗസ്റ്റ് 15-31 വരെയാണ് കോവിഡ് വ്യാപനം ഏറ്റവും പാരമ്യത്തിലെത്തുക. അതിനു ശേഷം തീവ്രത കുറയും.

പുതിയ വകഭേദത്തിനു സംഭവിക്കുന്ന രൂപമാറ്റം അടിസ്ഥാനപ്പെടുത്തിയാക്കും നാലാം തരംഗം സൃഷ്ടിക്കുന്ന പ്രത്യാഘാതം വിലയിരുത്താന്‍. പുതിയ വകഭേദത്തിനു രൂപമാറ്റം സംഭവിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്ന് ഗവേഷകര്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :