അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിലെ സ്ഥിതി കൂടുതല്‍ ഗുരുതരമാകും; പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷം കടക്കുമെന്ന് മുന്നറിയിപ്പ് !
- കോളേജുകള്‍ അടയ്ക്കുന്ന കാര്യത്തില്‍ തീരുമാനം ഉടന്‍
- ഒറ്റദിവസം 41,000ത്തിലധികം രോഗികൾ, കൊവിഡിൽ പകച്ച് കർണാടക
- കൊവിഡ് വ്യാപനം: കോളേജുകൾ അടയ്ക്കുന്ന കാര്യം പരിഗണനയിൽ: മന്ത്രി ആർ ബിന്ദു
- ടിപിആർ നിരക്കിനനുസരിച്ച് പരിശോധന വർധിപ്പിക്കണം, സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം
കോവിഡ് വന്നവരിലും രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവരിലും വീണ്ടും രോഗബാധ; അകലാതെ മഹാമാരി
കോവിഡ് വന്നവരിലും രണ്ട് ഡോസ് പ്രതിരോധ വാക്സിന് സ്വീകരിച്ചവരിലും വീണ്ടും കോവിഡ് പടരുന്നു. മൂന്നാം തരംഗത്തില്‍ കോവിഡ് ഇത്ര രൂക്ഷമാകാന്‍ കാരണം ഒരിക്കല്‍ കോവിഡ് വന്നവരില്‍ വീണ്ടും രോഗം സ്ഥിരീകരിക്കുന്നതാണ്. വാക്സിന് സ്വീകരിച്ചവരിലും വീണ്ടും കോവിഡ് പടരുന്നു. എന്നാല്‍, വാക്സിന് സ്വീകരിച്ചവരില്‍ രോഗ തീവ്രത കുറവാണെന്നാണ് പഠനം. കേരളത്തില്‍ പ്രതിദിന രോഗബാധ അരലക്ഷം കടക്കാന്‍ സാധ്യതയുണ്ടെന്നും അടുത്ത മൂന്ന് ആഴ്ച അതീവ നിര്‍ണായകമാകുമെന്നും ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.