ചൈനീസ് റസ്റ്റോറന്‍റില്‍ പോയി കാശ് മുഴുവന്‍ കളഞ്ഞുകുളിക്കാതെ ഒരു ചൈനീസ് പുലാവ് സ്വയം ഉണ്ടാക്കിനോക്കൂ.
ചേര്‍ക്കേണ്ടവ:
അരി- 4 കപ്പ് പാലക് ചീര 250 ഗ്രാം ഡ്രൈഡ് മഷ്രൂം അരിഞ്ഞത്- 4 എണ്ണം ബാംബൂ ഷൂട്ട്‌സ് അരിഞ്ഞത്- 3 എണ്ണം പോര്‍ക്ക് അരിഞ്ഞത്- 250 ഗ്രാം സോയാസോസ്- 3 ടേബിള്‍ സ്പൂണ്‍ പാചക എണ്ണ- 5 ടേബിള്‍ സ്പൂണ്‍ വിനാഗിരി- 2 ടേബിള്‍ സ്പൂണ്‍ അജിനാമോട്ടോ- രണ്ടുനുള്ള് പഞ്ചസാര, ഉപ്പ്- പാകത്തിന്
ഉണ്ടാക്കുന്ന വിധം:
പോര്‍ക്കില്‍ വിനാഗിരിയും സോയാ സോസും ചേര്‍ത്ത് ഒരു മണിക്കൂര്‍ വയ്ക്കുക. പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ഇറച്ചി വറുക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ മഷ്രൂം, പാലക് ചീര, ബാംബൂ ഷൂട്ട്‌സ് ഇവ അരിഞ്ഞതും മറ്റ് ചേരുവകളും ചേര്‍ത്ത് അടച്ച് വേവിക്കുക. പാകത്തിന് വെന്ത് ഊറ്റിയ അരി കൂടി ഇതോടൊപ്പം ചേര്‍ത്ത് ഒന്നുകൂടി വേവിക്കുക. മല്ലിയില അരിഞ്ഞതും സലാഡ് കഷ്ണങ്ങളും കൊണ്ട് അലങ്കരിച്ച് വിളമ്പുക.