കോക്കനട്ട് റൈസ്

WEBDUNIA|
തേങ്ങ സാധാരണജീവിതത്തില്‍ നിന്ന് ഒഴിച്ചു നിര്‍ത്താന്‍ മലയാളിക്കാവില്ല. ഇതാ കോക്കനട്ട് റൈസ്. തേങ്ങ കൊണ്ടൊരു വിശിഷ്ടവിഭവം.

ചേര്‍ക്കേണ്ടവ‍:

ബസ്മതി അരി 500 ഗ്രാം
തേങ്ങ ചിരകിയത് 1 കപ്പ്
കപ്പലണ്ടി 4 ടീസ്പൂണ്‍
നെയ്യ് 1/2 കപ്പ്
ഉഴുന്ന് പരിപ്പ് 2 ടീസ്പൂണ്‍
കടലപ്പരിപ്പ് 10 ടീസ്പൂണ്‍
കായപ്പൊടി ഒരു നുള്ള്
കറിവേപ്പില 2 കതിര്
വറ്റല്‍ മുളക് 5
കടുക് 1 ടീസ്പൂണ്‍
മല്ലിയില കുറച്ച്
ഉപ്പ് പാകത്തിന്

ഉണ്ടാക്കുന്ന വിധം:

വെള്ളം തിളപ്പിച്ച് പാകത്തിന് ഉപ്പ് ചേര്‍ത്ത് അരി വേവിച്ച് ഊറ്റണം. ചീനച്ചട്ടിയില്‍ കുറച്ച് നെയ്യ് ചൂടാക്കി ആദ്യം കപ്പലണ്ടി വറുത്ത ശേഷം മാറ്റി വയ്ക്കുക. ഇതേ നെയ്യില്‍ തന്നെ തേങ്ങയും വറുത്ത് മാറ്റി വയ്ക്കണം. പിന്നീട് ബാക്കി നെയ്യില്‍ ഇട്ട് പൊട്ടുമ്പോള്‍ ഉഴുന്നുപരിപ്പ് ,കടലപ്പരിപ്പ്, മുളക് എന്നിവ ചേര്‍ക്കണം. കറിവേപ്പിലയും കായപ്പൊടിയും ഇട്ടശേഷം ചോറുകൂടി ചേര്‍ക്കണം. പിന്നീട് വറുത്തുവച്ചിരിക്കുന്ന തേങ്ങയും കപ്പലണ്ടിയും ഇതില്‍ ചേര്‍ത്ത് എല്ലാം കൂടി നല്ലവണ്ണം യോജിപ്പിക്കണം. ഒടുവില്‍ മല്ലിയില കൂടിയിട്ട് ഒരു തവണ ഇളക്കിയ ശേഷം ചൂടോടെ വിളമ്പാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :