ആപ്പിള്‍ സ്വീറ്റ്‌സ്‌

WEBDUNIA| Last Modified വെള്ളി, 29 ഓഗസ്റ്റ് 2008 (17:27 IST)
ഇതാ ആപ്പീള്‍ സ്വീറ്റ്സ്, ബേക്കറിയെ ആശ്രയിക്കണ്ട.. വിശ്വാസത്തോടെ പ്രിയപ്പെട്ടവര്‍ക്കു വിളമ്പാം...

ചേര്‍ക്കേണ്ടവ:

ആപ്പിള്‍ 500 ഗ്രാം
പഞ്ചസാര 400 ഗ്രാം
എസ്സന്‍സ്‌, കളര്‍ ആവശ്യത്തിന്‌

ഉണ്ടാക്കുന്ന വിധം:

ആപ്പിളിന്‍റെ തൊലിയും കുരുവും കളഞ്ഞ് മിക്സിയില്‍ അടിച്ചെടുക്കുക. പഞ്ചസാര കൂട്ടികലര്‍ത്തി അടുപ്പത്ത്‌ വച്ച്‌ നന്നായി ഇളക്കുക. ചൂടായി വരുമ്പോള്‍ പാകത്തിന്‌ കളറും എസ്സന്‍സും ചേര്‍ക്കുക. വീണ്ടും ചൂടാക്കുക. കട്ടിയായതിനു ശേഷം അടുപ്പില്‍ നിന്നെടുത്ത്‌ തണുപ്പിച്ച്‌ ചെറു കഷണങ്ങളാക്കി മുറിച്ചുപയോഗിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :