തൃശൂര്‍|
M. RAJU|
Last Modified വ്യാഴം, 22 മെയ് 2008 (10:39 IST)
തൃശൂര്‍ പറപ്പൂക്കരയില്‍ ദിവ്യജോഷി എന്ന സന്യാസിനിയുടെ ആശ്രമത്തില്‍ പൊലീസ് റെയ്ഡ് നടത്തുന്നു. സന്യാസിനി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മൂന്നു വര്‍ഷം മുമ്പാണ് പറപ്പൂക്കരയില്‍ ദിവ്യജോഷി ആശ്രമം തുടങ്ങിയത്. രാവിലെ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്‍കലും പിന്നീട് പൂജകളും ചികിത്സയും ഇവിടെ നടന്നിരുന്നു. അമൃത ചൈതന്യയെന്ന സന്തോഷ് മാധവന്‍റെ അറസ്റ്റിന് ശേഷം ഈ ആശ്രമത്തിനെതിരെയും പരാതികള്‍ ഉണ്ടായി.
ഇതേ തുടര്‍ന്നാണ് പൊലീസ് ഇവിടെ റെയ്ഡ് നടത്തുന്നത്. സന്തോഷ് മാധവന്‍റെ പ്രശ്നങ്ങളുണ്ടായി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ദിവ്യ ജോഷി തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയി. പല മാറാരോഗങ്ങള്‍ക്കുള്ള ചികിത്സ ദിവ്യ ജോഷി നല്‍കിയിരുന്നു.
വിഷ്ണുമായയുടെ ചൈതന്യം തന്നിലുണ്ടെന്നാണ് ഇവരുടെ അവകാശവാദം.