സണ്ണി ലിയോണ്‍ ബോളിവുഡിനെ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയെയും ലക്ഷ്യം വയ്ക്കുന്നു. തമിഴ് സിനിമയില്‍ ഫോക്കസ് ചെയ്യാനാണ് താരത്തിന്റെ തീരുമാനം.
ഇതിന്റെ ഭാഗമായി ഒരു തമിഴ് സിനിമയിലെ നൃത്തരംഗത്തിലൂടെ അരങ്ങേറാനൊരുങ്ങുകയാണ് സണ്ണി. ജയ് നായകനാകുന്ന ‘വടകറി’ എന്ന ചിത്രത്തിലാണ് സണ്ണി ലിയോണ്‍ നൃത്തമാടുന്നത്. ഈ ഗാനരംഗത്തില്‍ സണ്ണിക്കൊപ്പം ജയ് ചുവടുവയ്ക്കും.
ശരവണരാജന് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഈ ഗാനരംഗം ഡിസംബറില്‍ ചിത്രീകരിക്കും. ജയ് സ്വപ്നം കാണുന്ന രംഗമായാണ് സണ്ണി ലിയോണ്‍ ഉള്‍പ്പെടുന്ന ഗാനരംഗം ചിത്രീകരിക്കുക.
ഈ ഗാനരംഗത്തിന്റെ പ്രത്യേകതയെപ്പറ്റി വിശദമാക്കിയപ്പോള്‍ തന്നെ അഭിനയിക്കാന്‍ സണ്ണി ലിയോണ്‍ സമ്മതിച്ചതായാണ് വിവരം. യുവന് ഷങ്കര്‍ രാജയാണ് സംഗീതം.