തെന്നിന്ത്യന്‍ (എക്സ്) ഗ്ലാമര്‍ താരം ഷക്കീലയുടെ വിവാഹത്തെ പറ്റിയുള്ള വാര്‍ത്ത കൌതുകത്തോടെയാണ് മലയാളികള്‍ വായിച്ചത്. കിന്നാരത്തുമ്പികളിലൂടെ ഗ്ലാമര്‍ റാണിപ്പട്ടം നേടിയെടുത്ത മുപ്പത്തിയാറുകാരിയായ ഷക്കീല ജൂണ്‍ മാസത്തില്‍ വിവാഹിതയാകുമെന്നായിരുന്നു വാര്‍ത്ത. ഇപ്പോളിതാ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. തമിഴ് താരം വിജയകാന്ത് ആയിരിക്കുമെത്രെ ഷക്കീലയുടെ വിവാഹത്തിന് നേതൃത്വം കൊടുക്കുക.
ഗ്ലാമര്‍ താരം ഷക്കീലയും ആക്ഷന്‍ താരവും രാഷ്ട്രീയനേതാവുമായ വിജയകാന്തും തമ്മില്‍ എന്ത് ബന്ധം എന്നായിരിക്കും വായനക്കാരിപ്പോള്‍ ചിന്തിക്കുന്നത്. ഒരു വിജയകാന്ത് സിനിമയില്‍ പോലും ഷക്കീല അഭിനയിച്ചിട്ടുമില്ല. അപ്പോള്‍ എന്തായിരിക്കും കാരണം? വിജയകാന്തിന്റെ രാഷ്ട്രീയപ്പാര്‍ട്ടിയായ ഡിഎംഡികെയുടെ തീപ്പൊരി പ്രാസംഗികനായ സതീഷാണ് ഷക്കീലയുടെ വരന്‍! തന്റെ പാര്‍ട്ടിയിലെ തീപ്പൊരി പ്രാസംഗികനായ സതീഷിന്റെ കല്യാണം പാര്‍ട്ടി അധ്യക്ഷനായ വിജയകാന്തല്ലാതെ ആര് നടത്തിക്കൊടുക്കും?
വിജയകാന്ത് ഫാനായ സതീഷ് ചെന്നൈയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണ്. തുടക്കത്തില്‍ വിജയകാന്തിന്റെ ഫാന്‍സ് അസോസിയേഷന്‍ നേതാവായിരുന്നു സതീഷ്. തന്റെ പ്രിയപ്പെട്ട താരം പാര്‍ട്ടി തുടങ്ങിയതോടെ സജീവ രാഷ്ട്രീയപ്രവര്‍ത്തകനായി. ഒപ്പം ബിസിനസും തഴച്ചുവളര്‍ന്നു. ചെന്നൈയിലുള്ള വില്ലിവാക്കം എന്ന പ്രദേശത്തെ ഡിഎംഡികെ യൂണീറ്റിന്റെ ‘തലൈവനാ’ണ് സതീഷ്.
“ഷക്കീലയും ഞാനും തമ്മിലുള്ള വിവാഹവിവരം വിജയകാന്ത് സാറിനെ ഞാന്‍ അറിയിച്ച് കഴിഞ്ഞിട്ടുണ്ട്. ജൂണ്‍ മാസത്തിലായിരിക്കും വിവാഹം. തീയതി ഇപ്പോള്‍ പറയാന്‍ പറ്റില്ല. വിജയകാന്ത് സാറായിരിക്കും വിവാഹത്തിന് നേതൃത്വം നല്‍കുന്നത്. സാറിന്റെ ഡേറ്റിനായി ഞാന്‍ കാത്തിരിക്കുകയാണ്” - സതീഷ് പറയുന്നു.
വിവാഹശേഷം അഭിനയരംഗത്ത് തുടരുമോ എന്ന ചോദ്യത്തിന് സതീഷും സതീഷിന്റെ വീട്ടുകാരുമാണ് മറുപടി പറയേണ്ടതെന്ന് ഷക്കീല പറയുന്നു. താനിപ്പോള്‍ ക്യാരക്‌ടര്‍ വേഷങ്ങളാണ് ചെയ്യുന്നതെന്നും ഇങ്ങനെയുള്ള വേഷങ്ങള്‍ അഭിനയിക്കുന്നത് തുടരണോ എന്ന് സതീഷിന്റെ വീട്ടുകാരുമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഷക്കീല വെളിപ്പെടുത്തുന്നു.