നായകനാരെന്ന് നോക്കില്ല: നയന്‍‌താര

PROPRO
ഒരു സിനിമ തെരഞ്ഞെടുക്കുമ്പോള്‍ നായകന്‍ ആരാണെന്നതല്ല പ്രധാനമായും ശ്രദ്ധിക്കുന്നതെന്ന് ഹോട്ട് സുന്ദരി നയന്‍‌താര. ഏറ്റവും ഒടുവിലാണ് താന്‍ നായകന്‍ ആരാണെന്ന് നോക്കുകയെന്നും നയന്‍സ് പറയുന്നു.

ഒരു പ്രമുഖ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നയന്‍‌താര തന്‍റെ നയം വ്യക്തമാക്കുന്നത്.

പ്രാധാന്യമുള്ള കഥാപാത്രമാണെങ്കില്‍ അഭിനയിക്കും. കഥ, സംവിധായകന്‍, ബാനര്‍ എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. നായകന്‍ ആരാണെന്ന കാര്യം പരിഗണിക്കുന്നത് ഏറ്റവും അവസാനമാണ് - നയന്‍താര പറയുന്നു.

അടുത്തിടെ വിജയകാന്തിന്‍റെ നായികയായി ‘വിരുദഗിരി’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍‌താര വിസമ്മതിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊരു പ്രൊജക്ടുമായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നാണ് നയന്‍സ് പറയുന്നത്.

എനിക്ക് ശരിയെന്ന് തോന്നുന്നതാണ് ഞാന്‍ ചെയ്യുന്നത്. ആരുടെയും ഉപദേശം എനിക്ക് ആവശ്യമില്ല. ഞാന്‍ എന്തു ചെയ്യണം എന്നുള്ളത് എന്‍റെ സ്വന്തം കാര്യമാണ്.

WEBDUNIA| Last Modified ചൊവ്വ, 3 ഫെബ്രുവരി 2009 (19:54 IST)
ഗ്ലാമറസായി അഭിനയിക്കരുത് എന്ന് പറയേണ്ട കാര്യവും ആര്‍ക്കുമില്ല. ഗ്ലാമര്‍ വേഷത്തില്‍ ‘ബില്ല’യില്‍ പ്രത്യക്ഷപ്പെട്ടതു തന്നെയാണ് അഭിനയജീവിതത്തില്‍ എനിക്ക് വഴിത്തിരിവായത് - നയന്‍സ് പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :