വിക്രമിനും ഷങ്കറിനുമെതിരെ 'കത്തി' മതിയാവില്ല!

വിക്രം, ഷങ്കര്‍, കത്തി, ഐ, എ ആര്‍ മുരുഗദോസ്, വിജയ്
Last Updated: വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (15:34 IST)
ദീപാവലിക്ക് തമിഴ് സിനിമയില്‍ വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. ഷങ്കര്‍ - വിക്രം ടീമിന്‍റെ 'ഐ'യും എ ആര്‍ മുരുഗദോസ് - വിജയ് ടീമിന്‍റെ 'കത്തി'യും തമ്മിലാണ് പ്രധാന പോരാട്ടം. 180 കോടി രൂപ മുതല്‍ മുടക്കിയ ഐയും 90 കോടി രൂപ ചെലവുള്ള കത്തിയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കായിരിക്കും? ഐയുടെ നിര്‍മ്മാതാവ് ആസ്കാര്‍ രവിചന്ദ്രന് തെല്ലും സംശയമില്ല.

ദീപാവലിക്ക് കത്തി പോലെ വലിയ സിനിമകള്‍ പ്രദര്‍ശനത്തിനെത്തിയാലും എല്ലാവര്‍ക്കും ആവശ്യത്തിനുള്ള തിയേറ്ററുകള്‍ ഒഴിവുണ്ടാകുമെന്നാണ് ആസ്കാര്‍ രവിചന്ദ്രന്‍ പറയുന്നത്. ലോകമെങ്ങുമായി 5000 സ്ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തുക.

ഐയെക്കുറിച്ച് വലിയ പ്രതീക്ഷകള്‍ ഏവര്‍ക്കുമുണ്ട്. ഏതൊരു മാസ് ഹീറോയ്ക്കുമുള്ളതുപോലെ വലിയ ആരാധകവൃന്ദം സംവിധായകന്‍ ഷങ്കറിനുമുണ്ട്. കേരളത്തിലും ആന്ധ്രയില്‍ പോലും അദ്ദേഹത്തിന് ആരാധകരുണ്ട് - ആസ്കാര്‍ രവിചന്ദ്രന്‍ വ്യക്തമാക്കുന്നു.

ഒരു വലിയ ആയുധശേഖരവുമായി ഉടന്‍ യുദ്ധം ആരംഭിക്കാനൊരുങ്ങിയിരിക്കുന്ന സൈനികത്തലവനെപ്പോലെയാണ് ഷങ്കര്‍ തന്‍റെ ടീമിനെ നയിച്ചത്. ഈ ദീപാവലി കൂടുതല്‍ സ്പെഷ്യലാക്കാന്‍ ഐക്ക് കഴിയുമെന്ന് തന്നെ വിശ്വസിക്കുന്നു - രവിചന്ദ്രന്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :