ലാല്‍ വീണ്ടും സിനിമാ വിതരണത്തിന്‌

ലാല്‍
PROPRO
കേരളത്തില്‍ സിനിമാ വിതരണം നടത്തുന്ന കമ്പനി ഒരു ദശകം മുമ്പ്‌ ലാല്‍ ആരംഭിച്ചെങ്കിലും തൊട്ടതെല്ലാം പാരയായി മാറുകയായിരുന്നു. വന്‍ സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന്‌ സിനിമ വിതരണത്തില്‍ നിന്ന്‌ ലാല്‍ പിന്മാറിയിരുന്നു.

ഇത്തവണ ലാല്‍ ചിത്രങ്ങളുടെ സ്വന്തം നിര്‍മ്മാതാവായ ആന്‍റണി പെരുമ്പാവൂരും ലാലും ചേര്‍ന്ന് പുതിയ വിതരണകമ്പനി തുറക്കുന്നു. ഏഷ്യാനെറ്റ്‌ മേധാവി കെ മാധവനും പ്രമുഖ വ്യവസായി കെ സി ബാബുവും മോഹന്‍ലാലിനൊപ്പമുണ്ട്‌.

മാക്‌സ്‌ ലാബ്‌ എന്‍റര്‍ടെയ്‌മെന്‍റ് എന്ന്‌ പേരിട്ടിരിക്കുന്ന സ്ഥാപനം കേരളത്തിലാകാമാനം മള്‍ട്ടിപ്ലക്‌സ്‌ തിയേറ്ററുകള്‍ ആരംഭിക്കാനാണ്‌ പദ്ധതി ഇടുന്നത്‌. ആദ്യ തിയേറ്റര്‍ ചാലക്കുടിയില്‍ ആയിരിക്കും നിര്‍മ്മിക്കുക.

25 കോടി രൂപയാണ്‌ ഇതിനായി ചെലവിടാന്‍ ഉദ്ദേശിക്കുന്നത്‌. കേരളത്തില്‍ ഒരു ടെലിവിഷന്‍ ചാനല്‍ ആരംഭിക്കാനും ലാലിനും ബിസിനസ്‌ കൂട്ടുകാര്‍ക്കും പദ്ധതിയുണ്ടെന്നും അറിയുന്നു.

മോഹന്‍ലാലിന്‍റെയും ആന്‍റണി പെരുമ്പാവൂരിന്‍റേയും ആശിവാദ്‌ സിനിമാസ്‌ കോട്ടയത്തെ സെന്‍ട്രല്‍ പിക്‌‌ചേഴ്‌സുമായുള്ള ദീര്‍ഘകാല ബന്ധം മുറിച്ചത്‌ അടുത്തിടെയായിരുന്നു. രസതന്ത്രം, നരന്‍, ബാബാകല്യാണി, അലിഭായ്‌, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ ലാല്‍ ചിത്രങ്ങല്‍ സെന്‍ട്രല്‍ പിക്‌ചേഴ്‌സ്‌ ആണ്‌ വിതരണം ചെയ്‌തിരുന്നത്‌.

WEBDUNIA|
ഇനി ആശിര്‍വാദ്‌ സിനിമാസിന്‍റെ ചിത്രങ്ങള്‍ വിതരണം ചെയ്യുന്നത്‌ മാക്‌സ്‌ ലാബ്‌ ആയിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :