മോഹന്‍ലാല്‍ കളിക്കുമ്പോള്‍ ഗ്യാലറിയുടെ നായകനാകാന്‍ മമ്മൂട്ടിയെത്തുമോ?

WEBDUNIA|
PRO
മോഹന്‍ലാല്‍ കളത്തിലിറങ്ങി കളിക്കുമ്പോള്‍ ഇത്തവണയും ഗ്യാലറിയിലിരുന്ന് കളി കാണാന്‍ മമ്മൂട്ടി എത്തുമോ? സി സി എല്ലില്‍ കേരള സ്ട്രൈക്കേഴ്സിന്‍റെ കളി നടക്കുമ്പോള്‍ മമ്മൂട്ടി കാണാനെത്തുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍.

ഇത്തവണ സി സി എല്‍ ഉദ്ഘാടനം കൊച്ചിയിലാണ്. ശനിയാഴ്ച നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ മമ്മൂട്ടി പങ്കെടുക്കണമെന്ന് ലിസി പ്രിയദര്‍ശന്‍ ഉള്‍പ്പടെയുള്ള കേരള സ്ട്രൈക്കേഴ്സിന്‍റെ പ്രമുഖര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ മമ്മൂട്ടി ഇതുവരെയും തന്‍റെ മനസ് തുറന്നിട്ടില്ല.

കഴിഞ്ഞ തവണ കൊച്ചിയില്‍ കേരള സ്‌ട്രൈക്കേഴ്‌സിന്‍റെ കളി നടക്കുമ്പോള്‍ മമ്മൂട്ടി എത്തിയത് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള താരങ്ങളെയും കേരള സ്ട്രൈക്കേഴ്സ് ആരാധകരെയും ത്രില്ലടിപ്പിച്ചിരുന്നു. മലയാള സിനിമയിലെ താരങ്ങളുടെ ഈ ഐക്യം അന്ന് കളി കണ്ടുകൊണ്ടിരുന്ന ബോളിവുഡ് പ്രമുഖരെപ്പോലും വിസ്മയിപ്പിച്ചിരുന്നു.

ഈ സൌഹൃദത്തിന്‍റെ ഊഷ്മളത മനസിലാക്കിയാണ് ഇത്തവണത്തെ സി സി എല്‍ ഉദ്ഘാടനം കൊച്ചിയിലാകണമെന്ന് സല്‍മാന്‍ ഖാന്‍ നിര്‍ദ്ദേശിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :