Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (19:30 IST)
എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന അടുത്ത തമിഴ് ചിത്രത്തില്‍ ഇളയദളപതി വിജയ് നായകനാകും. മുരുഗദോസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബിഗ്ബജറ്റിലൊരുക്കുന്ന ഒരു ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ തന്നെയായിരിക്കും ഇത്തവണയും ഈ ടീമില്‍ നിന്ന് ലഭിക്കുക.
തുപ്പാക്കി, കത്തി എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം മുരുഗദോസ് - വിജയ് ടീമിന്‍റെ ചിത്രമാണിത്. ഇപ്പോള്‍ ‘അകിര’ എന്ന ഹിന്ദിച്ചിത്രത്തിന്‍റെ തിരക്കിലാണ് മുരുഗദോസ്. അതിനുശേഷം വിജയ് ചിത്രം ആരംഭിക്കും.
125 കോടി രൂപ വീതം ഗ്രോസ് കളക്ഷന്‍ നേടിയ സിനിമകളാണ് തുപ്പാക്കിയും കത്തിയും. അതിനും മേലെ നില്‍ക്കുന്ന വിജയചിത്രം ഒരുക്കാനാണ് മുരുഗദോസ് പദ്ധതിയിടുന്നത്.
ചിമ്പുദേവന്‍ സംവിധാനം ചെയ്ത ‘പുലി’ ആണ് വിജയുടെ അടുത്ത റിലീസ് ചിത്രം. അറ്റ്‌ലീയുടെ സംവിധാനത്തില്‍ 100 കോടി ബജറ്റില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലറിലാണ് വിജയ് ഉടന്‍ അഭിനയിക്കുന്നത്.