പരുക്ക് വില്ലനായി തുടരുന്നു; മുരളി വിജയ് ആദ്യ ടെസ്‌റ്റില്‍ കളിക്കില്ല

  മുരളി വിജയ് , ഇന്ത്യ- ശ്രീലങ്ക ടെസ്‌റ്റ് , രവിശാസ്ത്രി
കൊളംബോ| jibin| Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2015 (10:05 IST)
ശ്രീലങ്കയ്ക്കെതിരെ നാളെ തങ്ങുന്ന ഒന്നാം ടെസ്റ്റിൽ നിന്ന് ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയിയെ ഒഴിവാക്കി. ഹാംസ്ട്രിംഗ് ഇഞ്ച്വറിയുടെ പിടിയിലായ താരം പൂർണമായും ഫിറ്റല്ലാത്ത സാഹചര്യത്തില്‍ കളത്തിലിറക്കുന്നത് തിരിച്ചടിയാകുമെന്ന് ഇന്ത്യൻ ടീം ഡയറക്ടർ രവിശാസ്ത്രി വ്യക്തമാക്കി. വിജയിക്ക് പകരം ലോകേഷ് രാഹുലായിരിക്കും ശിഖർധവാനൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക.

ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിനിടെ വിജയുടെ ഹാംസ്ട്രിംഗ് ഇഞ്ച്വറി വഷളായത്. തുടര്‍ന്ന് ചികിത്സ തേടിയെങ്കിലും പരുക്ക് പൂർണമായും ഭേദമാകാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കുന്നതെന്ന് ടീം അധികൃതര്‍ അറിയിച്ചു. ഔട്ട് ഫീൽഡിൽ തെന്നലുള്ള ഗാലെയിൽ പൂർണമായും ഫിറ്റല്ലാത്ത വിജയിനെ കളിപ്പിക്കുന്നത് റിസ്കായിരിക്കുമെന്ന് രവിശാസ്ത്രിയും അറിയിച്ചു.
മികച്ച ഫോമിലുള്ള വിജയി ആദ്യ ടെസ്റ്റിൽ കളിക്കാൻ കഴിയാത്തത് തിരിച്ചടിയാകുമ്മെന്നും അദ്ദേഹം പറഞ്ഞു.

അവസാനം കളിച്ച പത്ത് ടെസ്റ്റുകളിൽനിന്ന് ആയിരത്തിലധികം റൺ വിജയ് സ്കോർ ചെയ്തിട്ടുണ്ട്. 54.92 ബാറ്റിംഗ് ശരാശരിയിൽ 3 സെഞ്ച്വറികളും 6 അർദ്ധസെഞ്ച്വറികളും അവസാനം കളിച്ച 19 ഇന്നിംഗ്സുകളിൽനിന്ന് വിജയ് സ്വന്തമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :