Biju|
Last Modified ശനി, 26 ഏപ്രില്‍ 2014 (15:34 IST)
മോഹന്‍ലാല്‍ നടന്‍മാര്‍ക്കൊക്കെ ഒരു ലക്‍ഷ്യമാണ്. മോഹന്‍ലാലിനൊപ്പമെത്തുക, മോഹന്‍ലാലിനോട് പിടിച്ചുനില്‍ക്കുക, മോഹന്‍ലാലിനോട് മത്സരിച്ച് അഭിനയിക്കുക ഇതൊക്കെയാണ് മലയാള സിനിമയിലെ വിജയത്തിന്‍റെ തോതുകള്‍. ‘മിസ്റ്റര്‍ ഫ്രോഡ്’ എന്ന സിനിമയിലെ വില്ലന്‍ ദേവ് ഗില്‍ ആണ് മോഹന്‍ലാലിന്‍റെ പെര്‍ഫോമന്‍സ് കണ്ട് അതിനൊപ്പമെത്താന്‍ ഏറ്റവും ലേറ്റസ്റ്റായി പാടുപെട്ടത്!
‘മോഹന്‍ലാലിന്‍റെ പ്രകടനം അവിശ്വസനീയം’ എന്നാണ് കുറച്ചുദിവസത്തെ ചിത്രീകരണാനുഭവങ്ങള്‍ വച്ച് ദേവ്‌ഗില്ലിന്‍റെ അഭിപ്രായം.
“ദൃശ്യം, കീര്‍ത്തിചക്ര തുടങ്ങിയ മോഹന്‍ലാല്‍ സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അതുകൂടാതെ, മോഹന്‍ലാലിന്‍റെ പ്രകടനത്തിനൊപ്പമെത്താനായി എന്‍റെ ലുക്കിലും ബോഡി ലാംഗ്വേജിലുമൊക്കെ ഞാന്‍ ഏറെ ഗവേഷണങ്ങള്‍ നടത്തി പരീക്ഷിച്ചു” - ദേവ് ഗില്‍ പറയുന്നു.
മേയ് 16നാണ് മിസ്റ്റര്‍ ഫ്രോഡ് പ്രദര്‍ശനത്തിനെത്തുന്നത്. ലിബര്‍ട്ടി ബഷീറിന്‍റെ ഭീഷണിയെ അതിജീവിച്ച് ബി ഉണ്ണികൃഷ്ണന്‍ 16നു തന്നെ പടം തിയേറ്ററിലെത്തിക്കുമെന്നാണ് മോഹന്‍ലാല്‍ ആരാധകരും പ്രതീക്ഷിക്കുന്നത്.