മലര്‍ ഇനി മോഹന്‍ലാലിന്റെ നായിക !

Malar, Premam, Say Pallavi, Mohanlal, 71 War, Major Ravi
Last Modified തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (10:56 IST)
മലര്‍ വീണ്ടും വരുന്നു. ഇത്തവണ സാക്ഷാല്‍ മോഹന്‍ലാലിന്റെ നായികയായാണ്‌ വരവ്. മേജര്‍ രവി സംവിധാനം ചെയ്യുന്ന '71 വാര്‍' എന്ന ചിത്രത്തിലാണ്‌ സായ് പല്ലവി നായികയാകുന്നത്.

പ്രേമത്തിലൂടെ മലയാളികളുടെ ആവേശമായി മാറിയ സായ് പല്ലവി കൂടുതല്‍ പ്രൊജക്ടുകളുമായി മുന്‍നിര നായികമാരുടെ ഗണത്തിലേക്ക് എത്തുകയാണ്‌. ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ചിത്രത്തിലും സായ് പല്ലവിയാണ്‌ നായിക.

സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്‌ മലര്‍ ദുല്‍ക്കറിന്റെ നായികയായി എത്തുന്നത്. ഇത് ഒരു പ്രണയചിത്രമായിരിക്കുമെന്നാണ്‌ വിവരം.

മോഹന്‍ലാലും സായ് പല്ലവിയും ഒന്നിക്കുന്ന 71 വാര്‍ മേജര്‍ രവിയുടെ മറ്റൊരു യുദ്ധചിത്രമാണ്‌. മോഹന്‍ലാല്‍ മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെ തന്നെയാണ്‌ ഈ ചിത്രത്തിലും അവതരിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :