ആദ്യം നൃത്തം, പിന്നെ പരസ്യം. ഇനി ആത്മകഥ. മഞ്ജു വാര്യര്‍ തന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം ആത്മകഥയിലൂടെ തുറന്നെഴുതാനൊരുങ്ങുന്നു. 'ഒരു പൂവിരിയും പോലെ' എന്ന് പേരിട്ടിരിക്കുന്ന ആത്മകഥാപരമായ കുറിപ്പുകള്‍ ഗൃഹലക്ഷ്മിയുടെ ഓഗസ്റ്റ് ലക്കം മുതല്‍ വായനക്കാര്‍ക്ക് മുമ്പിലെത്തും. താന്‍ ആത്മകഥ എഴുതാന്‍ തീരുമാനിച്ചത് യാദൃശ്ചികമായാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. തന്റെ ജീവിതത്തില്‍ എല്ലാം യാദൃശ്ചികമായി സംഭവിക്കുകയായിരുന്നു എന്നും, ഇതും അങ്ങനെയാണ് കാണുന്നതെന്നും മഞ്ജു പറഞ്ഞു.