Last Modified ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (17:51 IST)
മലയാളത്തിലെ ഒരു താരം വാങ്ങുന്ന ഏറ്റവും വലിയ പ്രതിഫലത്തിന് മോഹന്‍ലാല്‍ തന്‍റെ പുതിയ സിനിമയ്ക്ക് കരാര്‍ ഒപ്പിട്ടെന്ന് റിപ്പോര്‍ട്ട്. എസ് എസ് രാജമൌലി സംവിധാനം ചെയ്യുന്ന ‘ഗരുഡ’ എന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നതിന് 15 കോടി രൂപയാണ് മോഹന്‍ലാലിന് ലഭിക്കുക. ആറുമാസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത് എന്നാണ് വിവരം.
മഹാഭാരതത്തിലെ ഒരു കഥയാണ് ഈ സിനിമയുടെ പ്രമേയമെന്നാണ് വിവരം. 1000 കോടി രൂപ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ തിരക്കഥ കെ വി വിജയേന്ദ്രപ്രസാദാണ്. ബാഹുബലി എന്ന സ്വപ്നപദ്ധതിക്ക് ശേഷം അതിനേക്കാള്‍ വലിയൊരു സ്വപ്നമാണ് ഗരുഡയിലൂടെ രാജമൌലി ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത്.
അതേസമയം, മറ്റൊരു വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. എം ടിയുടെ ‘രണ്ടാമൂഴം’ ആണ് ഗരുഡയായി വരുന്നതെന്നാണ് ആ വിവരം. രണ്ടാമൂഴം മലയാളത്തില്‍ എടുക്കാനുള്ള ബജറ്റ് പരിമിതി മറികടക്കാനാണ് അത് രാജമൌലിക്ക് നല്‍കിയതെന്നുള്ള റൂമറുകളാണ് പ്രചരിക്കുന്നത്. അങ്ങനെയെങ്കില്‍ മോഹന്‍ലാലിന്‍റെ സ്വപ്നകഥാപാത്രമായ ഭീമനെ സ്ക്രീനില്‍ അവതരിപ്പിക്കാനുള്ള അവസരമാണ് അദ്ദേഹത്തിന് കൈവന്നിരിക്കുന്നത്.
തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി
ഗരുഡ പുറത്തിറങ്ങുമെന്നാണ് സൂചന. ഇന്ത്യന്‍ സിനിമയിലെ വലിയ താരങ്ങളില്‍ പലരും ഈ പ്രൊജക്ടിനോട് സഹകരിക്കുന്നുണ്ട്.