പുലിയങ്കവുമായി ദിലീപ്, പിന്നില്‍ രഞ്ജിത്ത്!

WEBDUNIA|
PRO
PRO
പുലി വരുന്നേ എന്ന് പറയുന്നത് പോലെയാണ് ‘പുലിയങ്കം’ എന്ന പ്രൊജക്ടും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രഞ്ജിത്ത് പ്ലാന്‍ ചെയ്ത ഈ പ്രൊജക്ട് പിന്നീട് ഉപേക്ഷിച്ചതായി കേട്ടിരുന്നു. എന്നാല്‍ ദിലീപിനെ നായകനാക്കി രഞ്ജിത്ത് പുലിയങ്കം ഒരുക്കാന്‍ പോകുന്നുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ജി എസ് വിജയന്‍ ഒരുക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് രഞ്ജിത്ത് ഇപ്പോള്‍. ഇതിന് ശേഷമായിരിക്കും രഞ്ജിത്ത് പുലിയങ്കവുമായി ഇറങ്ങുക.

മിഴിരണ്ടിലും എന്ന ചിത്രത്തിലാണ് ദിലീപും രഞ്ജിത്തും മുന്‍പ് ഒന്നിച്ചത്. എന്നാല്‍ അതിന് മുന്‍പെ തന്നെ പുലിയങ്കം എന്ന പ്രൊജക്ട് രഞ്ജിത്ത് അനൌണ്‍സ് ചെയ്തിരുന്നു. രഞ്ജിത്തിന്റെ സഹോദരന്‍ ഈ ചിത്രം നിര്‍മ്മിക്കുമെന്നും വാര്‍ത്ത ഉണ്ടായിരുന്നു. എന്നാല്‍ അന്ന് ആ പ്രൊജക്ട് നടക്കാതെ പോകുകയായിരുന്നു.

ദിലീപിനെ പ്രധാ‍ന വേഷത്തില്‍ മിഴിരണ്ടിലൂടെ അവതരിപ്പിച്ച രഞ്ജിത്ത് ഈ പ്രൊജക്ട് ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് എം പത്മകുമാര്‍ തന്റെ അരങ്ങേറ്റ ചിത്രമായി പുലിയങ്കം സംവിധാനം ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും രഞ്ജിത്ത് തന്നെ തിരക്കഥ ഒരുക്കിയ അമ്മക്കിളിക്കൂടാണ് സംവിധാനം ചെയ്തത്. അത് നിര്‍മ്മിച്ചതാകട്ടെ രഞ്ജിത്തിന്റെ സഹോദരനും. അപ്പോഴും പുലിയങ്കം പുലി വരുന്നേ എന്ന് പറഞ്ഞ പോലെ നില്‍ക്കുകയായിരുന്നു. എന്തായാലും അടുത്ത വര്‍ഷം പുലി വരുമെന്നാണ് പുതിയ വാര്‍ത്ത. എന്തായാലും വന്നാല്‍ വന്നെന്ന് പറയാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :