പുലിമുരുകന്‍ 100 കോടി നേടി, തോപ്പില്‍ ജോപ്പന്‍ കണ്ണുംപൂട്ടി 50 കടന്നു!

പുലിമുരുകനെ എല്ലാവരും തിരക്കി, തോപ്പില്‍ ജോപ്പനെ ആരെങ്കിലും അന്വേഷിച്ചോ?

Pulimurugan, Thoppil Joppan, Mammootty, Johny Antony, Nishad Koya, Mohanlal,  പുലിമുരുകന്‍, തോപ്പില്‍ ജോപ്പന്‍, മമ്മൂട്ടി, ജോണി ആന്‍റണി, നിഷാദ് കോയ, മോഹന്‍ലാല്‍
Last Modified ചൊവ്വ, 22 നവം‌ബര്‍ 2016 (15:41 IST)
പുലിമുരുകന്‍റെ ശക്തനായ എതിരാളി എന്ന നിലയിലാണ് തോപ്പില്‍ ജോപ്പന്‍ എന്ന മമ്മൂട്ടി സിനിമ മലയാള പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായത്. പുലിമുരുകന്‍ നടത്തിയ 100 കോടിയുടെ മുന്നേറ്റമൊന്നും തോപ്പില്‍ ജോപ്പന് നടത്താനായില്ല. എന്നാല്‍ ഒട്ടും പതറാതെ അന്തസാര്‍ന്ന വിജയം നേടി തലയുയര്‍ത്തി നിന്നു.

തോപ്പില്‍ ജോപ്പന്‍ അമ്പതുദിവസം പിന്നിട്ടും യാത്ര തുടരുകയാണ്. മമ്മൂട്ടിയുടെ ഈ കോമഡി എന്‍റര്‍ടെയ്നര്‍ ആദ്യ പത്തുദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിര്‍മ്മാതാവിന് ലാഭം നേടിക്കൊടുത്ത സിനിമയാണ്. ഇപ്പോഴും ചിത്രത്തിന് അമ്പത് ശതമാനത്തിലധികം കളക്ഷനുണ്ട്.

ജോപ്പനും ജോപ്പന്‍റെ മദ്യപാനവും പ്രണയവും നല്ല പാട്ടുകളുമൊക്കെയായി മമ്മൂട്ടി ആരാധകര്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ പറ്റിയ ഒരു സിനിമയാണ് തോപ്പില്‍ ജോപ്പനിലൂടെ ജോണി ആന്‍റണി സമ്മാനിച്ചത്. മമ്മൂട്ടി - ജോണി ആന്‍റണി ടീം മലയാള സിനിമയുടെ മിനിമം ഗ്യാരണ്ടി കൂട്ടുകെട്ടാണ്.

മമ്മൂട്ടി - ജോണി ആന്‍റണി ടീം വീണ്ടും വരുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അടുത്ത വര്‍ഷം അതുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :