Last Updated:
വെള്ളി, 19 ജൂണ്‍ 2015 (18:49 IST)
‘സി പി സ്വതന്ത്രന്‍’ എന്നാണ് മമ്മൂട്ടിയുടെ പുതിയ കഥാപാത്രത്തിന്‍റെ പേര്. ചിത്രം - ഉട്ടോപ്യയിലെ രാജാവ്. കമല്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത് പി എസ് റഫീക്ക്.
സ്വാതന്ത്ര്യസമര സേനാനിയായ ചെമ്പകശ്ശേരി പരമേശ്വരന്‍റെ മകനാണ് സി പി സ്വതന്ത്രന്‍. അവിവാഹിതനായിരിക്കേ തന്‍റെ സ്വത്തുവകകളെല്ലാം മരുമകനായ സോമന്‍ തമ്പിയുടെ പേരില്‍ എഴുതിവച്ചിരുന്നു ചെമ്പകശ്ശേരി പരമേശ്വരന്‍. പിന്നീട്, തന്നെ ശുശ്രൂഷിക്കാന്‍ വന്ന സ്ത്രീയെ പരമേശ്വരന്‍ വിവാഹം കഴിക്കുകയും ആ ബന്ധത്തില്‍ സ്വതന്ത്രന്‍ പിറക്കുകയും ചെയ്തു. മകന്‍റെ പേരിലേക്ക് പരമേശ്വരന്‍ വില്‍പ്പത്രം മാറ്റിയെഴുതിയെങ്കിലും മരുമകന്‍ അത് ഒളിപ്പിച്ചു. അങ്ങനെ അച്ഛന്‍റെ സ്വത്തില്‍ ഒരവകാശവുമില്ലാത്ത മകനായി സി പി സ്വതന്ത്രന്‍ ജീവിച്ചു.
ഒരു ഘട്ടത്തില്‍, തന്‍റെ സുഹൃത്തുക്കളുടെ സഹായത്തോടെ, തനിക്കവകാശപ്പെട്ട സ്വത്തുവകകളെല്ലാം തിരിച്ചുപിടിക്കാന്‍ സ്വതന്ത്രന്‍ ഇറങ്ങിത്തിരിക്കുകയാണ്. ഇതാണ് ‘ഉട്ടോപ്യയിലെ രാജാവ്’ എന്ന സിനിമയുടെ പ്രമേയം.
അവകാശങ്ങള്‍ തിരിച്ചുപിടിക്കാന്‍ സ്വതന്ത്രന്‍ നടത്തുന്ന ശ്രമങ്ങളെ സഹായിക്കാനെത്തുന്നത് ഉമാദേവി എന്ന പൊതുപ്രവര്‍ത്തകയാണ്. ജ്യുവല്‍ മേരിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചെമ്പകശ്ശേരി പരമേശ്വരനായി ജോയ് മാത്യുവും സോമന്‍ തമ്പിയായി സുനില്‍ സുഖദയും അഭിനയിക്കുന്നു.
നീല്‍ ഡി കുഞയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. സംഗീതം ഔസേപ്പച്ചന്‍. ഓഗസ്റ്റ് 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
അടുത്ത പേജില്‍ - ഇവന്‍ വെറും പുലിയല്ല!