ദൃശ്യം തമിഴില്‍, നായകന്‍ വിക്രം, സംവിധാനം ജീത്തു ജോസഫ്!
WEBDUNIA|
PRO
തമിഴിലും ഹിന്ദിയിലും ‘ദൃശ്യം’ റീമേക്കുകള്‍ ഉണ്ടാകുമെന്ന് ഉറപ്പായി. ഈ രണ്ട് ഭാഷകളിലും ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജീത്തുതന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ആരൊക്കെയാവും താരങ്ങള്‍ എന്ന കാര്യത്തില്‍ ജീത്തു ഒന്നും തുറന്നുപറഞ്ഞിട്ടില്ല. പക്ഷേ, ‘ദൃശ്യം’ കണ്ട തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രം ഈ ചിത്രത്തിന്‍റെ തമിഴ് റീമേക്കില്‍ അഭിനയിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ദൃശ്യത്തിലെ മോഹന്‍ലാലിന്‍റെ അഭിനയമികവ് അതേ ആഴത്തില്‍ പ്രതിഫലിപ്പിക്കാന്‍ കഴിവുള്ള നടനാണ് വിക്രം. ജീത്തുവും വിക്രമും തമ്മിലുള്ള കൂടിക്കാഴ്ച ഉടന്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം.
അതേസമയം, ചിത്രത്തേക്കുറിച്ച് കേട്ടറിഞ്ഞ് ഹിന്ദി റീമേക്കില്‍ അഭിനയിക്കാന്‍ ബോളിവുഡ് താരങ്ങള്‍ മത്സരം തുടങ്ങിയെന്നാണ് വിവരം. ആമിര്‍ഖാന്‍ ഉള്‍പ്പടെയുള്ളവരാണ് ജീത്തുവിന്‍റെ മനസില്‍ എന്നാണ് അറിയാന്‍ കഴിയുന്നത്.
ഇപ്പോള്‍ രണ്ട് തിരക്കഥകളുടെ പണിപ്പുരയിലാണ് ജീത്തു ജോസഫ്. ഒരെണ്ണം പൃഥ്വിരാജിനുവേണ്ടിയുള്ളതാണ്. അടുത്ത തിരക്കഥ ഒരു നവാഗത സംവിധായകന് നല്‍കാനുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.