ഈ റംസാന് ഒരുപാട് സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും റംസാന് സീസണ് മുതലാക്കാന്‍ വരുന്നുണ്ട്. എന്നാല്‍ മോഹന്‍ലാലിന് മാത്രം റംസാന് ചിത്രമില്ല. റംസാന് മാത്രമല്ല, ഇത്തവണ മോഹന്‍ലാലിന് ഓണപ്പടവും ഉണ്ടാകില്ല. എന്നാല്‍ ആരാധകരെ പൂര്‍ണമായും നിരാശപ്പെടുത്താന്‍ മോഹന്‍ലാല്‍ തയ്യാറല്ല. ഒരു സിനിമയില്‍ കാമിയോ വേഷത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടും. ആ ചിത്രം റംസാന് പ്രദര്‍ശനത്തിനെത്തുകയും ചെയ്യുന്നുണ്ട്. എന്തായാലും ഓണത്തേക്കാള് വലിയ വിരുന്നായിരിക്കും ഇത്തവണത്തെ റംസാന് സീസണില്‍ ഉണ്ടാവുക. ഏതൊക്കെ സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് വരുംപേജുകളില്‍ നിന്ന് മനസിലാക്കാം.