ജീത്തു ജോസഫിന്‍റെ അടുത്ത ചിത്രത്തില്‍ ‘നായകന്‍’ കാവ്യാമാധവന്‍!

WEBDUNIA|
PRO
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് - സംവിധായകന്‍ ജീത്തു ജോസഫിന്‍റെ അടുത്ത ചിത്രത്തിലെ നായകന്‍ ആരായിരിക്കും? ദൃശ്യം മെഗാഹിറ്റായതിന് ശേഷം ഉയര്‍ന്നുവരുന്ന ചോദ്യമാണ്. അടുത്ത പടത്തിലെ നായകന്‍ പൃഥ്വിരാജെന്ന് ആദ്യം കേട്ടു. പിന്നീട് അറിഞ്ഞത് മമ്മൂട്ടി നായകനാകുന്നു എന്ന്. ഒരു ദിലീപ് ചിത്രമാണ് ജീത്തു അടുത്തതായി ഒരുക്കാന്‍ പോകുന്നത് എന്ന് വേറൊരു ശ്രുതി ഉണ്ടായി.

ഇപ്പോള്‍ ജീത്തു ജോസഫ് തന്നെ വെളിപ്പെടുത്തുന്നു - അടുത്ത സിനിമ കാവ്യാ മാധവനെ കേന്ദ്രീകരിച്ചാണ്. ചിത്രത്തില്‍ ‘നായകന്‍’ ഉണ്ടാവില്ല. കാവ്യ തന്നെയാണ് നായകന്‍! അതേ, കാവ്യാമാധവനെ കേന്ദ്രീകരിച്ച് ഒരു ലോബജറ്റ് സിനിമയാണ് ജീത്തു ഒരുക്കുന്നത്.

“വളരെ സാമൂഹ്യപ്രസക്തിയുള്ള ഒരു സിനിമയായിരിക്കും ഇത്. അങ്ങനെ ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. വമ്പന്‍ കൊമേഴ്സ്യല്‍ മൂല്യങ്ങളൊന്നും ഉള്‍പ്പെടുത്താത്ത വളരെ റിയലിസ്റ്റിക്കായ ഒരു സിനിമ” - ജീത്തു ജോസഫ് വ്യക്തമാക്കുന്നു.

കടുത്ത ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമകളുടെ ഭാഗമായി കാവ്യാ മാധവന്‍ മുമ്പും വന്നിട്ടുണ്ട്. ശീലാബതി, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, ബ്രേക്കിംഗ് ന്യൂസ് ലൈവ്, ഗദ്ദാമ, പെരുമഴക്കാലം തുടങ്ങിയ സിനിമകള്‍ കാവ്യാമാധവനെ കേന്ദ്രീകരിച്ചാണ് നീങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :