ഗൌതം മേനോനെ സൂര്യ ഒഴിവാക്കി, അടുത്ത പടം ലിങ്കുസാമിക്ക്!

WEBDUNIA|
PRO
കാക്ക കാക്ക, വാരണം ആയിരം തുടങ്ങിയ മെഗാഹിറ്റുകള്‍ സൂര്യയ്ക്ക് സമ്മാനിച്ച സംവിധായകനാണ് ഗൌതം വാസുദേവ് മേനോന്‍. എന്നാല്‍ അങ്ങനെയുള്ള പരിഗണനയൊന്നും അദ്ദേഹത്തിന് പുതിയ സിനിമയുടെ കാര്യത്തില്‍ നല്‍കിയില്ല. ‘ധ്രുവനക്ഷത്രം’ എന്ന ഗൌതം മേനോന്‍റെ തിരക്കഥ ഇഷ്ടമാകാതെ സൂര്യ ആ പ്രൊജക്ട് ഉപേക്ഷിച്ചു.

‘സിങ്കം 2’ എന്ന മെഗാഹിറ്റിന് ശേഷം സൂര്യ രണ്ട് സിനിമകള്‍ ഒരുമിച്ച് ചെയ്യും എന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഗൌതം മേനോന്‍റെയും ലിങ്കുസാമിയുടെയും ചിത്രങ്ങള്‍. എന്നാല്‍ ഇപ്പോള്‍ ഗൌതം മേനോന്‍റെ സിനിമ സൂര്യ വേണ്ടെന്നുവച്ചിരിക്കുകയാണ്. സൂര്യ - ലിങ്കുസാമി ചിത്രം സെപ്റ്റംബറില്‍ ആരംഭിക്കും.

ലിങ്കുസാമി ഇപ്പോള്‍ കാരക്കുടിയില്‍ തന്‍റെ തിരക്കഥയുടെ മിനുക്കുപണികളിലാണ്. ചിത്രത്തിന്‍റെ വണ്‍‌ലൈന്‍ മുമ്പ് സൂര്യ വായിച്ച് അംഗീകരിച്ചതാണ്.

ലിങ്കുസാമിയുടെ ഇനിയും പേരിടാത്ത ഈ ചിത്രം ഒരു ആക്ഷന്‍ എന്‍റര്‍ടെയ്നറാണ്. യുവന്‍ ഷങ്കര്‍ രാജ ഈ സിനിമയുടെ ഒരു ഗാനം കമ്പോസ് ചെയ്തുകഴിഞ്ഞു. സാമന്തയാണ് ചിത്രത്തിലെ നായിക. പ്രകാശ് രാജും പ്രധാന വേഷത്തിലെത്തുന്നു.

വാല്‍ക്കഷണം: ‘ധ്രുവനക്ഷത്രം’ എന്ന പ്രൊജക്ട് വിക്രത്തിന് വേണ്ടി ആലോചിക്കുകയാണ് ഇപ്പോള്‍ ഗൌതം വാസുദേവ് മേനോന്‍. വിക്രം ഡേറ്റ് നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :